Latest News

കാന്‍പൂരില്‍ കെട്ടിടം തകര്‍ന്ന് ഏഴു മരണം; 30 പേര്‍ കുടുങ്ങിക്കിടക്കുന്നു

കാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ഏഴുനില കെട്ടിടം തകര്‍ന്നുവീണ് ഏഴു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ജാജ്മുവ മേഖലയില്‍ പണി നടന്നുകൊണ്ടിരുന്ന കെട്ടിടമാണ്  തകര്‍ന്നത്. സ്ത്രീകളും കുട്ടികളുമടക്കം 30 പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.[www.malabarflash.com] 

കുടുങ്ങിക്കിടക്കുന്നവരില്‍ അധികവും ഛത്തീസ്ഗഡില്‍ നിന്നുള്ള തൊഴിലാളികളാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സൈന്യവും ദേശീയ ദുരന്ത നിവാരണസേനയും പോലീസും അഗ്‌നിശമന സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

സമാജ് വാദി പാര്‍ട്ടി നേതാവ് മെഹ്താബ് അസ് ലമിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഇയാള്‍ക്കും കെട്ടിടത്തിന്റെ കരാറുകാരനുമെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബഹുനില കെട്ടിടത്തിന്റെ ആറാം നിലയില്‍ പണി നടക്കുമ്പോഴാണ് സംഭവമെന്ന് പോലീസ് വ്യക്തമാക്കി. കെട്ടിടം തകരാനിടയാക്കിയ കാരണം വ്യക്തമല്ല. അതേസമയം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മോശം സാധനസാമഗ്രികള്‍ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെ മൂന്നു വയസുള്ള ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രിയധികൃതര്‍ പറഞ്ഞു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.