Latest News

ശൗചാലയമില്ലെങ്കില്‍ നിക്കാഹ് നടത്തില്ലെന്ന് ഉത്തരേന്ത്യയിലെ മുസ്‌ലിം പണ്ഡിതന്മാര്‍

ഗുവാഹത്തി: ശൗചാലയങ്ങളില്ലാത്ത മുസ്‌ലിം വീടുകളില്‍ വിവാഹചടങ്ങുകള്‍ നടത്തികൊടുക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് ഹരിയാന, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ മുസ്‌ലിം പുരോഹിതന്മാര്‍.[www.malabarflah.com]

നിക്കാഹ് നടത്തി കൊടുക്കണമെങ്കില്‍ നിര്‍ബന്ധമായും വീടുകളില്‍ ശൗചാലയമുണ്ടായിരിക്കണമെന്ന് ജമായത്ത് ഉലമ ഐ ഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാനാ മഹ്മൂദ് എ മദനിയാണ് അറിയിച്ചത്. വൈകാതെ മറ്റ് സംസ്ഥാനങ്ങളിലേക്കും ഈ നിബന്ധന വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആസാം കോണ്‍ഫറന്‍സ് ഓണ്‍ സാനിറ്റേഷന്‍ 2017 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശൗചാലയമില്ലാത്ത വീടുകളില്‍ യാതൊരുവിധത്തിലുള്ള ചടങ്ങുകളും നടത്തി കൊടുക്കില്ലെന്ന് എല്ലാ മത പുരോഹിതന്മാരും തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് തരത്തിലുള്ള ശുചീകരണുണ്ട്. ആന്തരികവും ബാഹ്യവുമായ ശുചീകരണവും. രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ശരീരം വൃത്തിയുള്ളതാണെങ്കില്‍ മാത്രമേ, ആന്തരികമായ ശുചിത്വം നമ്മുക്ക് നേടാനാവൂകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.