Latest News

ചട്ടഞ്ചാലില്‍ കഞ്ചാവ് മാഫിയക്കെതിരെ പ്രതിഷേധം; തട്ടുകടകള്‍ അഗ്‌നിക്കിരയാക്കി

ചട്ടഞ്ചാല്‍: ചട്ടഞ്ചാലില്‍ വഴി യാത്രക്കാരന്‍ മരിച്ചത് കഞ്ചാവ് മാഫിയയുടെ കാറിടിച്ചാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. [www.malabarflash.com]
സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ചട്ടഞ്ചാലിലെ കഞ്ചാവ് മാഫിയാ സംഘങ്ങളെ നിലയ്ക്ക് നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച വൈകിട്ട് ചട്ടഞ്ചാല്‍ ടൗണില്‍ പ്രതിഷേധ സംഗമം നടത്തിയ നാട്ടുകാര്‍ ആരോപണ വിധേയമായ ചട്ടഞ്ചാലില്‍ വഴിയോരത്തുള്ള തട്ടുകടകള്‍ അഗ്‌നിക്കിരയാക്കി.

ചട്ടഞ്ചാല്‍ കുന്നുപാറയിലെ കുഞ്ഞഹമ്മദ് എന്ന മിഠായി കുഞ്ഞാമു (80) ആണ് ഞായറാഴ്ച രാത്രി അപകടത്തില്‍ മരിച്ചത്.ഞായറാഴ്ച രാത്രി 8.30 മണിയോടെയായിരുന്നു അപകടം.ചട്ടഞ്ചാല്‍ ടൗണിലെ പള്ളിയില്‍ നിന്നും നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ റിറ്റ്‌സ് കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.റോഡില്‍ തലയടിച്ചു വീണ കുഞ്ഞഹമ്മദ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
ഇടിച്ച കാര്‍ അരക്കിലോമീറ്ററിലധികം ദൂരെ കൊണ്ടു പോയാണ് നിര്‍ത്തിയതെന്നും കാറില്‍ നിന്നും സംഘം കഞ്ചാവ് മാറ്റിയതാണെന്നും ഇതിന് പോലീസ് കൂട്ടു നിന്നുവെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതേ തുടര്‍ന്നാണ് ചട്ടഞ്ചാലില്‍ പ്രതിഷേധ സംഗമം നടത്തിയത് 

ചട്ടഞ്ചാലിനെ മറ്റൊരു ഉപ്പളയാക്കി മാറ്റാന്‍ അനുവദിക്കരുതെന്നാണ് നാട്ടുകാര്‍ അധികാരികളോട് ആവശ്യപ്പെടുന്നത്.
പുറമെ നിന്നും വന്ന് ചട്ടഞ്ചാലില്‍ വാടകയ്ക്ക് താമസിക്കുന്ന ചിലരാണ് കഞ്ചാവ് വില്‍പനയുമായി ബന്ധപെട്ട് പ്രവര്‍ത്തിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിവിധ കേസുകളില്‍ പെട്ട് പോലീസ് പിടികൂടുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലമാണ് കഞ്ചാവ് മാഫിയാ സംഘത്തിന്റെ താവളം.
വാഹനങ്ങളുടെ ശവപ്പറമ്പായി മാറിയ ഇവിടെ നിന്നും വാഹനങ്ങള്‍ മാറ്റണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ നേരത്തെ കളക്ടര്‍ക്കും ജില്ലാ പോലീസ് ചീഫിനും നിവേദനം നല്‍കിയിരുന്നു. 

ചട്ടഞ്ചാലിലെ കഞ്ചാവ് മാഫിയാ സംഘത്തെ കുറിച്ച് വിവരം ഉണ്ടെന്നും നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നുവെങ്കിലും ഇപ്പോഴും ചട്ടഞ്ചാലില്‍ മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തനം തുടര്‍ന്നു വരികയാണെന്ന് പൊതുപ്രവര്‍ത്തകനായ അബൂബക്കര്‍ കണ്ടത്തില്‍ പറഞ്ഞു.

അതിനിടെ പോലീസ് പിടി കൂടി ചട്ടഞ്ചാലില്‍ കൂട്ടിയിട്ടിരിക്കുന്ന നൂറുകണക്കിന് വാഹനങ്ങള്‍ക്കിടയിലാണ് മാഫിയാ സംഘം കഞ്ചാവ് സൂക്ഷിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.