Latest News

പാലക്കുന്ന് ഭരണി മഹോത്സവത്തിന് വ്യാഴാഴ്ച കൊടിയേറും

ഉദുമ: ഉത്തരകേരളത്തിലെ പ്രസിദ്ധമായ പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഭരണിമഹോത്സവത്തിന് വ്യാഴാഴ്ച പുലര്‍ച്ചെകൊടിയേറും. [www.malabarflash.com]

ബുധനാഴ്ച രാത്രി 9 മണിക്ക് ക്ഷേത്ര ഭണ്ഡാര വീട്ടില്‍ നിന്ന് ദേവീദേവന്മാരുടെ സര്‍വ്വാലങ്കാര വിഭൂഷിതമായ തിടമ്പുകളും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് അടിച്ചു തളി, ശുദ്ധികര്‍മ്മങ്ങള്‍, കലശാട്ട് തുടങ്ങിയ അനുഷ്ഠാന ചടങ്ങുകള്‍ക്കു ശേഷം പുലര്‍ച്ചെ 12.30 മണിക്ക് കൊടിയേറ്റ ചടങ്ങു നടക്കും.

തൃക്കണ്ണാട് ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയിറങ്ങിയ ശേഷം കല്‍പിച്ചുനല്‍കുന്ന ഓല, മുള, കയര്‍, ദീപത്തിന് എണ്ണ മുതലായ സാധനങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം പ്രതീകാത്മകമായി ഭരണിമഹോത്സവത്തിന്റെ കൊടിയേറ്റചടങ്ങിന് ഉപയോഗിക്കുന്നത് രണ്ടു ക്ഷേത്രങ്ങളും തമ്മിലുള്ള അഗാധമായ ബന്ധത്തിന്റെ ദൃഷ്ടാന്തങ്ങളാണ്.

23-02-2017ന് വ്യാഴാഴ്ച ഭൂതബലി ഉത്സവദിവസം വൈകുന്നേരം 4.30ന് കീഴൂര്‍ കടപ്പുറം ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര ഭജന സമിതി അവതരിപ്പിക്കുന്ന ഭജന, 6.30ന് സന്ധ്യാദീപം, കലശാട്ട്, രാത്രി 8മണിക്ക് ഭൂതബലിപ്പാട്ട്, 9മണിക്ക് പൂരക്കളി, 10.30ന് സിനിമാ പിന്നണിഗായകരായ വിധുപ്രതാപ്, ജ്യോത്സ്‌ന എന്നിവര്‍ നയിക്കുന്ന അമ്മ മ്യൂസിക് ഈവന്‍സിന്റെ മെഗാ മ്യൂസിക് നൈറ്റ് (ഗാനമേള) പുലര്‍ച്ചെ 4.30ന് ഭൂതബലി ഉത്സവം നടക്കും.

24-02-2017 വെള്ളിയാഴ്ച താലപ്പൊലി ഉത്സവദിവസം രാവിലെ 7മണിക്ക് ഉത്സവബലി, ഉച്ചയ്ക്ക് അന്നദാനം, വൈകുന്നേരം 4മണിക്ക് പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭജനസമിതിയുടെ ഭജന, 6.30ന് സന്ധ്യാദീപം കലശാട്ട്, രാത്രി 8മണിക്ക് പൂരക്കളി, രാത്രി 10ന് പാലക്കുന്ന് കലാദര്‍പ്പണ സ്‌കൂള്‍ ഓഫ് ക്ലാസിക്കല്‍ ഡാന്‍സ് അവതരിപ്പിക്കുന്ന ജഗത്ജനനി എന്ന നൃത്തശില്പം, പുലര്‍ച്ചെ 4.30ന് താലപ്പൊലി ഉത്സവം നടക്കും.

25-02-2017 ശനിയാഴ്ചയാണ് പ്രധാന ഉത്സവമായ ആയിരത്തിരി മഹോത്സവം. രാവിലെ 7 മണിക്ക് ഉത്സവബലി, വൈകുന്നേരം 4.30ന് ശ്രീ ദുര്‍ഗ്ഗാപരമേശ്വരി സുബ്രഹ്മണ്യ മഹിളാ ഭജനസംഘം കൊറക്കോട്, കാസര്‍കോട് അവതരിപ്പിക്കുന്ന ഭജന, 6.30ന് സന്ധ്യാദീപം കലശാട്ട്, രാത്രി 9മണിക്ക് പൂരക്കളി,

രാത്രി 10.15 മണിമുതല്‍ തിരുമുല്‍ക്കാഴ്ചാ സമര്‍പ്പണങ്ങള്‍ നടക്കും. തിരുമുല്‍ക്കാഴ്ചാ സമര്‍പ്പണം നടത്തുന്ന കാഴ്ചാകമ്മിറ്റികളും തിരുമുല്‍ക്കാഴ്ചാ സമര്‍പ്പണ സമയവും താഴെ കൊടുക്കുന്നു.
1. ഉദുമ തെക്കേക്കര തിരുമുല്‍ക്കാഴ്ച (രാത്രി 10.15 ക്ഷേത്രത്തില്‍ പ്രവേശിച്ച് 11മണിക്ക് സമര്‍പ്പിക്കും)
2. ചിറമ്മല്‍ പ്രദേശ് തിരുമുല്‍ക്കാഴ്ച (രാത്രി 11മണിക്ക് പ്രവേശിച്ച് 11.45മണിക്ക് സമര്‍പ്പിക്കും.)
3. ഉദുമ പടിഞ്ഞാര്‍ക്കര തിരുമുല്‍ക്കാഴ്ച (രാത്രി 11.45 മണിക്ക് പ്രവേശിച്ച് 12.30മണിക്ക് സമര്‍പ്പിക്കും)
4. പള്ളിക്കര തണ്ണീര്‍പ്പുഴ തിരുമുല്‍ക്കാഴ്ച (രാത്രി 12.30 മണിക്ക് പ്രവേശിച്ച് 1.15 മണിക്ക് സമര്‍പ്പിക്കും.)
5. മംഗലാപുരം തിരുമുല്‍ക്കാഴ്ച (രാത്രി 1.15 മണിക്ക് പ്രവേശിച്ച് 2മണിക്ക് സമര്‍പ്പിക്കും.)


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.