കാസര്‍കോട്: കടപ്പുറം ശ്രീ ചിരുംബാ ഭജന മന്ദിരം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു സംഘം ഘോഷയാത്രയായ് ഉറൂസ് നഗരിയിലെത്തിയപ്പോള്‍ അത് മാനവഐക്യത്തിന്റെ ഉദാത്ത മാതൃകയായ് മാറി.[www.malabarflash.com]
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് ബി.എം.കുഞ്ഞാമു ഹാജി ജനറല്‍ സെക്രട്ടറി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ട്രഷറര്‍ എന്‍.എ.ഹമീദ് നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ഹാജി പൂന അബ്‌ദുല്‍ റഹ്‌മാന്‍, സെക്രട്ടറി ബി.കെ.ഖാദിര്‍, ട്രഷറര്‍ ഹനീഫ് നെല്ലിക്കുന്ന്, ബി.എ.അഷ്‌റഫ്, കുഞ്ഞാമു കട്ടപ്പണി, അബ്‌ദു തൈവളപ്പ്, ഷാഫി എ.നെല്ലിക്കുന്ന്, എ.കെ.അബൂബക്കര്‍ ഹാജി, സി.എം.അഷറഫ്, മുഹമ്മദ് കുഞ്ഞി ഈസ്റ്റ്, എം.പി.അബൂബക്കര്‍, മുസമ്മില്‍ ടി.എച്ച്, ഹമീദ് ബദരിയ എന്നിവരുടെ നേതൃത്വത്തില്‍ ഉറൂസ്, ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും കൂടി അവരെ സ്വീകരിച്ചാനയിച്ചു. മധുരവും പാനീയങ്ങളും നല്‍കി.
മതങ്ങള്‍ തമ്മിലുള്ള സൗഹൃദങ്ങള്‍ക്കപ്പുറം മാനവ ഐക്യവും പരസ്‌പര സ്‌നേഹവും എന്നും നിലനില്‍ക്കാന്‍ ഇത്തരം സദ്‌പ്രവൃത്തികളിലൂടെ സാധിക്കുമെന്നും ഇത് മറ്റുള്ളലവരും മാതൃകയാക്കണെമെന്നും മുഖ്യാതിഥിയായെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ അഭ്യര്‍ത്ഥിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിനോടനുബന്ധിച്ചെത്തിയ കലവറ നിറയ്‌ക്കല്‍ ഘോഷയാത്രയാണ് കാസര്‍കോടിന്റെ സൗഹാര്‍ദ്ദാന്തരീക്ഷത്തിന് പത്തരമാറ്റിന്റെ സ്വര്‍ണ്ണത്തിളക്കം സമ്മാനിച്ചത്.
ഭജന മന്ദിരം കമ്മിറ്റി ഭാരവാഹികളായ കെ.ബി.ഗംഗാധരന്‍, സുനില്‍ ആമസേണിക്‌സ്, സി.ചന്ദ്രന്‍, ദാമേദരന്‍, വിപിന്‍ എന്നിവര്‍ കലവറനിറക്കല്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് ബി.എം.കുഞ്ഞാമു ഹാജി ജനറല്‍ സെക്രട്ടറി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ട്രഷറര്‍ എന്‍.എ.ഹമീദ് നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ഹാജി പൂന അബ്‌ദുല്‍ റഹ്‌മാന്‍, സെക്രട്ടറി ബി.കെ.ഖാദിര്‍, ട്രഷറര്‍ ഹനീഫ് നെല്ലിക്കുന്ന്, ബി.എ.അഷ്‌റഫ്, കുഞ്ഞാമു കട്ടപ്പണി, അബ്‌ദു തൈവളപ്പ്, ഷാഫി എ.നെല്ലിക്കുന്ന്, എ.കെ.അബൂബക്കര്‍ ഹാജി, സി.എം.അഷറഫ്, മുഹമ്മദ് കുഞ്ഞി ഈസ്റ്റ്, എം.പി.അബൂബക്കര്‍, മുസമ്മില്‍ ടി.എച്ച്, ഹമീദ് ബദരിയ എന്നിവരുടെ നേതൃത്വത്തില്‍ ഉറൂസ്, ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും കൂടി അവരെ സ്വീകരിച്ചാനയിച്ചു. മധുരവും പാനീയങ്ങളും നല്‍കി.
മതങ്ങള്‍ തമ്മിലുള്ള സൗഹൃദങ്ങള്‍ക്കപ്പുറം മാനവ ഐക്യവും പരസ്‌പര സ്‌നേഹവും എന്നും നിലനില്‍ക്കാന്‍ ഇത്തരം സദ്‌പ്രവൃത്തികളിലൂടെ സാധിക്കുമെന്നും ഇത് മറ്റുള്ളലവരും മാതൃകയാക്കണെമെന്നും മുഖ്യാതിഥിയായെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ അഭ്യര്‍ത്ഥിച്ചു.
നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് മാനവ സൗഹാര്‍ദ്ദത്തിന്റെ ഏറ്റവും വലിയ മാതൃകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment