കാഞ്ഞങ്ങാട്: കാസറകോട് ജില്ലയില്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിന് മുറവിളി കൂട്ടിയ കേരള പ്രവാസി സംഘത്തിന്റെ ആവശ്യകത കണ്ടറിഞ്ഞ് ജില്ലയില്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രം നേടിത്തന്ന പി. കരുണാകരന് എം.പി.യെ കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
പ്രവാസി ക്ഷേമ സമിതി ജില്ലാ സിറ്റിംഗ് കാസറകോട് കലക്ട്രേറ്റില്‍ ഫെബ്രുവരി 15 ന് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡണ്ട് ജലീല്‍ കാപ്പില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ. അബ്ദുള്ള, ജില്ലാ സെക്രട്ടറി പി. ചന്ദ്രന്, ട്രഷറര്‍ വി.വി. കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment