ഉദുമ: ചെന്നൈ-മംഗളുരു വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസിന്റെ എഞ്ചിന്‍ കോട്ടിക്കുളത്ത് തകരാറിലായി. അഞ്ച് മണിക്കൂറോളം തീവണ്ടി വൈകാന്‍ ഇടയായി. ഇതേ തുടര്‍ന്ന് മംഗലാപുരത്ത് പഠിക്കുന്ന പല വിദ്യാര്‍ത്ഥികള്‍ക്കും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മടങ്ങേണ്ടിവന്നു.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കാസര്‍കോട്, കുമ്പള, ഉപ്പള, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ നിന്ന് നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് തീവണ്ടി കിട്ടാതെ മടങ്ങിയത്. 5.50ന് കാഞ്ഞങ്ങാട് വിട്ട വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ് കോട്ടിക്കുളത്ത് എത്തിയപ്പോഴാണ് തകരാറ് വ്യക്തമായത്.
കണ്ണൂരില്‍ നിന്നും പുതിയ എഞ്ചിന്‍ കൊണ്ടുവന്നാണ് പത്ത് മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചത്. 5.40ന് കാഞ്ഞങ്ങാട്ടെത്തിയ ബൈന്തൂര്‍ പാസഞ്ചറും 6.40ന് കാഞ്ഞങ്ങാട്ടെത്തിയ മാവേലി എക്‌സ്പ്രസും എട്ട് മണിക്ക് എത്തിയ മലബാര്‍ എക്‌സ്പ്രസും പിടിച്ചിട്ടു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment