Latest News

കാസര്‍കോട്ട് കാന്‍സര്‍ രോഗം വര്‍ദ്ധിക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം

കാസര്‍കോട്: ജില്ലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ സ്ഥിതിവിശേഷത്തെക്കുറിച്ചു പരിശോധിക്കാനും നടപടികള്‍ നിര്‍ദ്ദേശിക്കാനും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനോട് ആവശ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രി ജഗത് പ്രകാശ് നഡ്ഡ അറിയിച്ചു.[www.malabarflash.com] 

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയായ കാസര്‍കോട് കാന്‍സര്‍ സെന്റര്‍ ആരംഭിക്കണമെന്നും ജില്ലയില്‍ കാന്‍സര്‍ രോഗം വര്‍ദ്ധിച്ചുവരുന്നതിന്റെ കാരണത്തെ ക്കുറിച്ച് സമഗ്രമായ പഠനം നടത്തണമെന്നും ആവശ്യപ്പെട്ട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. എഴുതിയ കത്തിനുള്ള മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. 

2014-15 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിനു 25.03 കോടി രൂപയും 2016-17 ല്‍ തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിനു 46.957 കോടി രൂപയും നല്‍കിയതായി കേന്ദ്രമന്ത്രി കത്തില്‍ പറയുന്നു. 

ട്യര്‍ട്യാറി കാന്‍സര്‍ സെന്ററും സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിക്കാനുള്ള കേന്ദ്ര വിഹിതത്തിന്റെ ആദ്യ ഗഡുവാണിതെന്നും മന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കാസര്‍ കോട്ട് കാന്‍സര്‍ സെന്റര്‍ ആരംഭിക്കുക പ്രായോഗികമല്ല. 

എന്നിരുന്നാലും ജില്ലയില്‍ കാന്‍സറിന്റെ ഞെട്ടിപ്പിക്കുന്ന പകര്‍ച്ചയും പ ടര്‍ച്ചയും കണക്കിലെടുത്ത് സമഗ്രമായ പഠനം നടത്തുമെന്ന് എന്‍.എ. നെല്ലിക്കുന്നിനുള്ള മറുപടിയില്‍ കേന്ദ്ര മന്ത്രി വ്യക്തമാക്കി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.