കാസര്‍കോട്: നാലാം ക്ലാസ് മദ്രസ വിദ്യാര്‍ത്ഥിനിയെ അടിച്ചുപരിക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ മദ്രസ അധ്യാപകനെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
അണങ്കൂരിലെ ഒരു മദ്രസയിലെ അധ്യാപകനും ചേരൂര്‍ സ്വദേശിയുമായ ഷംസുദ്ദീനെതിരെയാണ് കേസ്. കഴിഞ്ഞ 31ന് രാവിലെ മദ്രസയില്‍ വെച്ചാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു.
അധ്യാപകന്റെ ചോദ്യത്തിന് ഉത്തരം പറയാത്ത വിരോധത്തില്‍ ചൂരല്‍ കൊണ്ട് തലങ്ങും വിലങ്ങും തല്ലുകയായിരുന്നുവെന്നാണ് പരാതി. രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. വിദ്യാര്‍ത്ഥിനി ആസ്പത്രിയില്‍ ചികിത്സ തേടി. അധ്യാപകന്‍ ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment