ചട്ടഞ്ചാല്‍: വെളളിയാഴ്ച ചട്ടഞ്ചാല്‍ പാദൂര്‍ റോഡിലെ പറമ്പില്‍ നിന്നും കണ്ടെത്തിയ തലയോട്ടി 3 മാസം മുമ്പ് കാണാതായ തെങ്ങ് കയറ്റ തൊഴിലാളി സുനില്‍ കുമാര്‍ (35)ന്റേതെന്നു തിരിച്ചറിഞ്ഞു.[www.malabarflash.com]
3 മാസം മുമ്പ് സുനില്‍ കുമാറിനെ കാണാതായതിനെ പറ്റി വിദ്യാനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരികയായിരുന്നു. തലയോട്ടി കണ്ടെത്തിയ വളപ്പില്‍ നിന്ന് സുനില്‍ കുമാര്‍ കാണാതായ സമയത്ത് ധരിച്ചിരുന്ന മുണ്ടും, ഷര്‍ട്ടും, കൂടാതെ അയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും വിദ്യാനഗര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ചെറിയ രോമവും പല്ലുമുള്ള തലയോട്ടിയാണ് കണ്ടെത്തിയത്. തെങ്ങിന്‍ തോട്ടത്തില്‍ വെള്ളം നനക്കാനെത്തിയ ജോലിക്കാരനാണ് പറമ്പിന്റെ ഗേറ്റിന് സമീപത്ത് തലയോട്ടി കണ്ടത്.
തെങ്ങ് കയറ്റ തൊഴിലാളിയായ സുനില്‍ കുമാര്‍ ചട്ടഞ്ചാല്‍ കാവുംപള്ളത്തെ നാരായണന്‍രോഹിണി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കള്‍: അദൈ്വത്,സുജിന. ഗിരീഷ്,ബിജു എന്നിവര്‍ സഹോദരങ്ങളാണ്.
3 മാസം മുമ്പ് സുനില്‍ കുമാറിനെ കാണാതായതിനെ പറ്റി വിദ്യാനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരികയായിരുന്നു. തലയോട്ടി കണ്ടെത്തിയ വളപ്പില്‍ നിന്ന് സുനില്‍ കുമാര്‍ കാണാതായ സമയത്ത് ധരിച്ചിരുന്ന മുണ്ടും, ഷര്‍ട്ടും, കൂടാതെ അയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും വിദ്യാനഗര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment