Latest News

കണ്ണൂരിൽ ക്ഷേത്രക്കിണറിന്‍റെ ആൾമറ തകർത്ത നിലയിൽ

തളിപ്പറമ്പ്‌: പൂക്കോത്ത് തെരുവിൽ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം തുടരുന്നു. ശ്രീഭഗവതി ക്ഷേത്രകിണറിന്‍റെ ആൾമറയാണ് അർധരാത്രി തകർത്തത്.[www.malabarflash.com]

വർഷങ്ങളുടെ പഴക്കമുള്ള കിണറാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം പൂക്കോത്ത് കൊട്ടാരത്തിന് സമീപത്തെ പിഡബ്ലുഡി ജീവനക്കാരൻ പി.പി.വേദവ്യാസന്‍റെ വാടകവീടിന്‍റെ ജനൽ ചില്ലുകളും അജ്ഞാതസംഘം തകർത്തിരുന്നു.

ക്ഷേത്രം അധികൃതർ പോലീസിൽ പരാതി നൽകി. നഗരത്തിൽ അക്രമസംഭവങ്ങൾ ഉണ്ടാക്കി കലാപം സൃഷ്ടിക്കാനുള്ള പ്രവർത്തനത്തിന്‍റെ ഭാഗമായിട്ടാണ് കിണർ തകർത്തതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വീടിന് നേരെ നടന്ന അക്രമത്തിന് മൂന്ന് ദിവസം പിന്നിട്ടിട്ടും തുന്പായിട്ടില്ലെന്നും പരാതി ഉയർന്നു കഴിഞ്ഞു.


Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.