ബേക്കല്‍: ആള്‍ ഇന്ത്യ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) ദക്ഷിണേന്ത്യന്‍ പഠനക്യാമ്പിന് തുടക്കമായി. ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ പ്രത്യേകം തയ്യാറാക്കിയ ഹാളിലാണ് രണ്ടുദിവസത്തെ ക്യാമ്പ്. സിഐടിയു ദേശീയ സെക്രട്ടറി ശിങ്കാരവേലു ഉദ്ഘാടനംചെയ്തു.[www.malabarflash.com]
ശനിയാഴ്ച രാവിലെ സംഘടനയെക്കുറിച്ച് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമും ആനുകാലിക രാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ച് ദേശീയസെക്രട്ടറി കെ ചന്ദ്രന്‍പിള്ളയും ക്ലാസെടുക്കും. വൈകിട്ട് സമാപിക്കും.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നായി 80 പ്രതിനിധികളാണ് ക്ലാസില്‍ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ സൗത്ത് സോണ്‍ കണ്‍വീനര്‍ അയ്യപ്പന്‍പിള്ള അധ്യക്ഷനായി. ഫെഡറേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് ലാലാജിബാബു ട്രേഡ് യൂണിയനെക്കുറിച്ച് ക്ലാസെടുത്തു.
ശനിയാഴ്ച രാവിലെ സംഘടനയെക്കുറിച്ച് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമും ആനുകാലിക രാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ച് ദേശീയസെക്രട്ടറി കെ ചന്ദ്രന്‍പിള്ളയും ക്ലാസെടുക്കും. വൈകിട്ട് സമാപിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment