ബൊഗോട്ട: എന്ത് കിട്ടിയാലും മതിവരാത്തവരുണ്ട്, അതേ സമയം ലഭ്യമായതെന്ത് കൊണ്ടും ജീവിതം കെട്ടിപ്പടുക്കുന്നവരുമുണ്ട്. തല ചായ്ക്കാന്‍ ഇടമില്ലാതെ വന്നപ്പോള്‍ അഴുക്കുചാല്‍ വീടാക്കിയവരാണ് കൊളംബിയന്‍ ദമ്പതികളായ മരിയ ഗാര്‍ഷ്യയും മിഗ്വേല്‍ റെസ്‌ട്രെപ്പോയും. [www.malabarflash.com]
തങ്ങള്‍ക്ക് വീടില്ലെന്ന പരാതികളുമായി അവര്‍ ആരുടെയും വാതിലില്‍ മുട്ടിയില്ല. പകരം ജീവിതം നഷ്ടപ്പെടുന്നിടത്ത് അതിനെ തിരിച്ചു പിടിക്കാന്‍ ശ്രമിച്ചു. അങ്ങനെയാണ് അവര്‍ക്കു മുന്നിലെ അഴുക്കുചാല്‍ അവരുടെ വീടാകുന്നതും മാന്‍ഹോള്‍ മൂടി വീട്ടു വാതിലാകുന്നതും. ഈ കിടപ്പുമുറിയില്‍ ടിവിയുണ്ട്, മേശയുണ്ട്, കിടക്കയും കട്ടിലുമുണ്ട്.
ഒന്നും രണ്ടുമല്ല, 22 വര്‍ഷമാണ് ജീവിതത്തിന്റെ വിലപ്പെട്ട നിമിഷങ്ങള്‍ മാന്‍ഹോളില്‍ ഇരുവരും ചിലവഴിച്ചത്. കൊളംബിയയിലെ മെഡലിനില്‍ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ ഇരുവരും ലഹരിക്കടിമകളായിരുന്നു. ജീവിതം ഏറ്റവും മോശമായ ഘട്ടത്തിലേക്ക് തിരിയുമ്പോഴാണ് ഇവര്‍ പരസ്പരം ആശ്വാസവും ആശ്രയവുമാകുന്നത്.
സഹായിക്കാനോ ആശ്രയിക്കാനോ ഉറ്റവരോ സുഹൃത്തുക്കളോ ഇല്ലാതിരുന്ന ഇവര്‍ പരസ്പര കൂട്ടുകെട്ടില്‍ ഒടുവില്‍ ജീവിതം പടുത്തു കെട്ടുകയായിരുന്നു. ആ വിലയേറിയ നിമിഷങ്ങള്‍ ഒരു അഴുക്കു കുഴിയിലാണ് ആരംഭിച്ചതെങ്കില്‍പ്പോലും.
ഇന്നീ മാന്‍ഹോള്‍ വീട്ടില്‍ വൈദ്യുതിയുണ്ട്, മറ്റേതൊരു കുടുംബത്തെയും പോലെ തങ്ങളുടെ പരിമിതിക്കുള്ളില്‍ നിന്ന് വീട് മനോഹരമായി അലങ്കരിച്ചിരിക്കുന്നു ഇരുവരും. വീട്ടിലില്ലാത്ത സമയം വീടിനു കാവല്‍ക്കാരനായി ഇവരുടെ പ്രിയ വളര്‍ത്തു നായ ബ്ലാക്കിയുമുണ്ട് കൂട്ടിന്<
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment