ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍നിന്ന് ഉച്ചഭക്ഷണം കഴിച്ച ഒന്‍പതു കുട്ടികള്‍ക്കു ഭക്ഷ്യവിഷബാധ. ഇവര്‍ കഴിച്ച ഉച്ചഭക്ഷണത്തില്‍ ചത്ത എലിയെക്കണ്ടതായാണ് ആരോപണം. ആറ് മുതല്‍ എട്ടുവരെയുള്ള ക്ലാസിലെ കുട്ടികള്‍ക്കാണു ഭക്ഷ്യവിഷബാധയേറ്റത്. വിദ്യാര്‍ഥികളെ മാളവ്യനഗറിലെ മദന്‍മോഹന്‍ മാളവ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. [www.malabarflash.com]
അതേസമയം, കുട്ടികളുടെ കാര്യത്തിലുള്ള വീഴ്ചവരുത്തല്‍ ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ് സിസോദിയ വ്യക്തമാക്കി. സംഭവത്തില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമെന്നും കരാറുകാരനെ കരിമ്ബട്ടികയില്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
ജന്‍ ചേതന ജാഗ്രിതി ആന്‍ഡ് ശൈക്ഷാനിക് വികാസ് എന്ന ഏജന്‍സിക്കാണ് ഉച്ചഭക്ഷണ വിതരണച്ചുമതല.
ആലു പൂരിയും സബ്ജിയുമായിരുന്നു വ്യാഴാഴ്ചത്തെ ഉച്ചഭക്ഷണം. രണ്ട് ചത്ത എലികളാണ് ഇതില്‍ കണ്ടെത്തിയതെന്ന് സ്‌കൂള്‍ അധികൃതര്‍ ദേശീയമാധ്യമങ്ങളോട് അറിയിച്ചു. ഇതില്‍ ഒരു എലിയെ കൂടുതല്‍ പരിശോധനകള്‍ക്കായി കൈമാറിയെന്നും അവര്‍ വ്യക്തമാക്കി. നാലു കുട്ടികള്‍ക്ക് ഛര്‍ദ്ദില്‍ ആണ് അനുഭവപ്പെട്ടത്. മറ്റുള്ളവര്‍ക്കു വയറുവേദനയും.
ഇത്തരം വീഴ്ചകള്‍ അംഗീകരിക്കാനാകാത്തതാണെന്നു മാതാപിതാക്കളും വ്യക്തമാക്കി. ഭക്ഷണം പാകം ചെയ്യുമ്‌ബോള്‍ വൃത്തിയും ശുചിത്വവും കര്‍ശനമായി നിരീക്ഷിക്കണമെന്നു കോണ്‍ഗ്രസ് നേതാവ് കിരണ്‍ വാലിയ ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും വാലിയ വ്യക്തമാക്കി.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment