Latest News

ഗൂഗിൾ സ്മാർട്ട് സ്പീക്കർ വഴി ഇനി സാധനങ്ങളും വാങ്ങാം

വാഷിംഗ്ടണ്‍: സാങ്കേതിക ലോകത്തെ സെർച്ച് എഞ്ചിൻ ഭീമൻ ഗൂഗിൾ വിപണി കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിലാണ്. ഗൂഗിളിന്‍റെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസുള്ള ഹോം സ്പീക്കറിൽ വോയിസ് ആക്റ്റിവേറ്റഡ് ഷോപ്പിംഗും ഇതിന്‍റെ ഭാഗമായി ഉൾപ്പെടുത്തി. ആമസോണിന്‍റെ വെർച്വൽ അസിസ്റ്റന്‍റ് അലെക്സ ഡിവൈസുകൾക്ക് കടുത്ത വെല്ലുവിളിയാകും ഗൂഗിൾ സൃഷ്ടിക്കുക.[www.malabarflash.com]

സ്മാർട്ട് സ്പീക്കറിനോടു ശബ്ദ നിർദേശങ്ങൾ നൽകി സാധനങ്ങൾ ഓണ്‍ലൈൻ ബുക്ക് ചെയ്യാൻ സാധിക്കും. നിങ്ങളുടെ തിരക്കിട്ട പരിപാടികൾക്കിടെ ഷോപ്പിംഗ് നടത്താൻ ഇതു സഹായകരമാകുമെന്ന് ഗൂഗിൾ അസിസ്റ്റന്‍റ് പ്രോഡക്ട് മാനേജർ ഡേവിഡ് വാംഗ് പ്രസ്താവന കുറിപ്പിൽ അറിയിച്ചു. ഇതൊരു തുടക്കം മാത്രമാണ്. വരുന്ന മാസങ്ങളിൽ പുതിയ ഫീച്ചറുകളും പർച്ചേസിംഗിനുള്ള മറ്റു ആപ്പുകളും ഉൾപ്പെടുത്തുമെന്നും വാംഗ് കൂട്ടിച്ചേർത്തു.

ഗൂഗിൾ എക്സ്പ്രസ് എന്ന പേരിൽ നടത്തുന്ന ഗൂഗിൾ നടത്തുന്ന പലചരക്ക് കച്ചവടത്തിന്‍റെ അനുബന്ധ സേവനമാണിത്. പ്രമുഖ ഓണ്‍ലൈൻ റീടെയ്ലർമാരുമായി ചേർന്നാണ് പ്രവർത്തനം.


Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.