ന്യൂഡല്‍ഹി: റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യത്തിന് ആധാര്‍ നിര്‍ബന്ധമാക്കി. ഭക്ഷ്യസുരക്ഷ നിയമപ്രകാരം റേഷന് അര്‍ഹതപ്പെട്ടവര്‍ ആധാര്‍ കാര്‍ഡോ, അതിനായി അപേക്ഷിച്ചതിന്റെ രേഖയോ കാണിച്ചില്ലെങ്കില്‍ ജൂണ്‍ 30നു ശേഷം റേഷന്‍ കിട്ടില്ല. എല്ലാ റേഷന്‍ കടകളിലും ഡിജിറ്റല്‍ പണമിടപാടിന് സൗകര്യം ഏര്‍പ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.[www.malabarflash.com]
ജൂണ്‍ 30നു ശേഷം റേഷന്‍ കാര്‍ഡ്, ആധാര്‍, അതല്ലെങ്കില്‍ അതിനായി അപേക്ഷ നല്‍കിയതിന്റെ തെളിവ് എന്നിവയും മറ്റ് എട്ടു രേഖകളിലൊന്നും ഹാജരാക്കേണ്ടിവരും. വോട്ടര്‍കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ഗസറ്റഡ് ഓഫിസറോ തഹസില്‍ദാറോ ഔദ്യോഗികമായി നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ തുടങ്ങിയവയാണ് അവ.
72 ശതമാനം റേഷന്‍ കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ആകെ 23 കോടി റേഷന്‍കാര്‍ഡും 5.27 ലക്ഷം റേഷന്‍ കടകളുമുണ്ട്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
പാചകവാതക സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനു പിന്നാലെയാണ് റേഷന്‍ സബ്‌സിഡിയും ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം. ഗ്യാസ് സിലിണ്ടറിന്റെ കാര്യത്തിലെന്നപോലെ റേഷന്‍ സബ്‌സിഡി തുക ഭാവിയില്‍ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു നല്‍കും.
ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താവ് വിപണി വിലക്ക് ധാന്യം റേഷന്‍ കടകളില്‍നിന്ന് വാങ്ങുമ്പോള്‍ സബ്‌സിഡി തുക ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്ന രീതിയാണ് പരിഗണനയില്‍.
ദേശീയ ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ തീരുമാനം. കഴിഞ്ഞ നവംബറില്‍ നിയമം രാജ്യത്തെല്ലായിടത്തും പ്രാബല്യത്തില്‍ കൊണ്ടുവന്നു. കിലോഗ്രാമിന് 13 രൂപ എന്ന നിരക്കില്‍ അഞ്ചു കിലോഗ്രാം ഭക്ഷ്യധാന്യം 80 കോടി ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ഭക്ഷ്യസുരക്ഷ നിയമം ലക്ഷ്യമിടുന്നത്.
ആധാര്‍ നിയമപ്രകാരമുള്ള വിജ്ഞാപനം ബുധനാഴ്ച ഭക്ഷ്യവകുപ്പാണ് ഇറക്കിയത്. അസം, മേഘാലയ, ജമ്മുകശ്മീര്‍ എന്നിവ ഒഴികെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വിജ്ഞാപനം ബാധകമാണ്. പുതിയ ഗുണഭോക്താക്കള്‍ക്കും ഇത് ബാധകമായിരിക്കും.
റേഷന്‍ ധാന്യ സബ്‌സിഡിയായി ചെലവിടുന്ന 1.4 ലക്ഷം കോടി രൂപ അര്‍ഹരായവര്‍ക്ക് പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
റേഷന് ധാന്യ സബ്‌സിഡിയായി ചെലവിടുന്ന 1.4 ലക്ഷം കോടി രൂപ അര്‍ഹരായവര്‍ക്ക് പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
ജൂണ്‍ 30നു ശേഷം റേഷന്‍ കാര്‍ഡ്, ആധാര്‍, അതല്ലെങ്കില്‍ അതിനായി അപേക്ഷ നല്‍കിയതിന്റെ തെളിവ് എന്നിവയും മറ്റ് എട്ടു രേഖകളിലൊന്നും ഹാജരാക്കേണ്ടിവരും. വോട്ടര്‍കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ഗസറ്റഡ് ഓഫിസറോ തഹസില്‍ദാറോ ഔദ്യോഗികമായി നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ തുടങ്ങിയവയാണ് അവ.
72 ശതമാനം റേഷന്‍ കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ആകെ 23 കോടി റേഷന്‍കാര്‍ഡും 5.27 ലക്ഷം റേഷന്‍ കടകളുമുണ്ട്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment