Latest News

കെ​പി​എ​സ്ടി​എ സ​മ്മേ​ള​നത്തിനിടെ അ​ധ്യാ​പ​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

കണ്ണൂർ: കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ​പി​എ​സ്ടി​എയുടെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ അ​ധ്യാ​പ​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.[www.malabarflash.com]

ക​ണ്ണൂ​ർ പാ​പ്പി​നി​ശേ​രി അ​രോ​ളി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ പി.​വി. രാ​ധാ​കൃ​ഷ്ണ​നാ (53) ണു മ​രി​ച്ച​ത്. വ്യാഴാഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ സ​മ്മേ​ള​നം ന​ട​ക്കു​ന്ന മ​ല​പ്പു​റം ടൗ​ൺ​ഹാ​ളി​നു പു​റ​ത്ത് കു​ഴ​ഞ്ഞു​വീ​ണ ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ മ​ല​പ്പു​റം സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

കെ​പി​എ​സ്ടി​എ ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​ണ്. അ​ധ്യാ​പ​ക​ൻ സ​മ്മേ​ള​ന​സ്ഥ​ല​ത്തു കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്ര​ക​ട​നം ഒ​ഴി​വാ​ക്കി മൗ​ന​ജാ​ഥ ന​ട​ത്തി. അ​രോ​ളി​യി​ലെ പ​രേ​ത​നാ​യ പി.​വി.​ക​ണ്ണ​ൻ മാ​സ്റ്റ​റു​ടെ​യും പാ​റു​ക്കു​ട്ടി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ടി.​വി.​ല​സി​ത (അ​ധ്യ​പി​ക, ചെ​റു​കു​ന്ന് ഗേ​ൾ​സ് ഹൈ​സ്‌​കൂ​ൾ). മ​ക്ക​ൾ: ശ്രീ​രാ​ഗ്, വൈ​ഷ്ണ​വ്.



Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.