Latest News

മേല്‍പറമ്പില്‍ ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചു

മേല്‍പറമ്പ്: ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചു. കീഴൂര്‍ പടിഞ്ഞാറിലെ നാസറിന്റെ വീട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. [www.malabarflash.com]

വീട്ടിനകത്തെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന നാസറിന്റെ ഭാര്യ സുമയ്യയുടേയും മക്കളുടേയും സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്.
വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ സുമയ്യയുടെ മൂന്നര പവന്റെ മാലയും മക്കളുടെ ഒരു പവന്റെ പാദസരം മൂക്കാല്‍ പവന്‍ മാല, നാസറിന്റെ സഹോദരന്റെ കുട്ടിയുടെ ഒരു പവന്റെ മാല എന്നിവയാണ് കവര്‍ന്നത്. കിടപ്പുമുറിയിലെ മേശയില്‍വെച്ചിരുന്ന ഒരു മൊബൈല്‍ ഫോണും മോഷണം പോയിട്ടുണ്ട്. 

മാലപൊട്ടിച്ചെടുത്തതറിഞ്ഞ് ഉറക്കമുണര്‍ന്ന സുമയ്യ ബഹളംവെച്ചതോടെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കവര്‍ച്ച സംഘത്തില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നതായി സമുയ്യ പോലീസിനോട് പറഞ്ഞു.

കീഴൂരിലെ ഒ എം ഇബ്രാഹിമിന്റെ വീട്ടിലും മുംതാസിന്റെ വീട്ടിലും കവര്‍ച്ചാ ശ്രമം നടന്നു. ഇബ്രാഹിമിന്റെ വീട്ടിലെ അലമാരയില്‍നിന്നും സാധനങ്ങളും വാരിവലിച്ചിട്ടനിലയിലായിരുന്നു. വിലപിടിപ്പുള്ള കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ ഇവിടെയുണ്ടായിരുന്നുവെങ്കിലും കവര്‍ച്ചചെയ്യപ്പെട്ടില്ല. മുംതാസിന്റെ വീട്ടില്‍നിന്ന് ഒരു വാച്ച് മോഷണം പോയിട്ടുണ്ട്.

വിവരമറിഞ്ഞ് ബേക്കല്‍ എസ് ഐ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡോഗ്‌സ്‌ക്വാഡും, വിരലടയാള വിദഗ്ധരും കവര്‍ച്ച നടന്ന വീട്ടിലെത്തി പരിശോധന നടത്തി. .






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.