ശ്രീകണ്ഠാപുരം: വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് നാലുമാസം മുന്‍പ് ബസ് ഡ്രൈവറുമായി പ്രണയ വിവാഹിതയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ശ്രീകണ്ഠാപുരം നിടുവാലൂര്‍ പുത്തന്‍പുരക്കല്‍ ആനിയുടെയും ഷൈജുവിന്റെയും മകള്‍ ആന്‍മരിയ(18)ആണ് മരിച്ചത്.[www.malabarflash.com]
കഴിഞ്ഞദിവസം പൂപ്പറമ്പിലെ ഭര്‍തൃവീട്ടില്‍ കുഴഞ്ഞുവീണ ആന്‍മരിയ കോഴിക്കോട് മിംസില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വിഷം അകത്തുചെന്നതാണ് മരണകാരണമെന്നാണ് സൂചന.
പൈസക്കരി ദേവമാതാ കോളേജില്‍ ഒന്നാംവര്‍ഷ ബിഎ വിദ്യാര്‍ഥിനി ആയിരുന്നു. പ്രായപൂര്‍ത്തിയാകും മുന്‍പാണ് ബസ്‌ഡ്രൈവറായ സുബിനുമായി പ്രണയത്തിലാകുന്നതും വിവാഹിതയാകുന്നതുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിന് സമ്മതിക്കാതിരുന്നതിനാല്‍ വിവാഹശേഷം വീട്ടുകാരുമായി ആന്‍മരിയയ്ക്ക് ബന്ധമുണ്ടായിരുന്നില്ല.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആന്‍മരിയയുടെ മാതാപിതാക്കള്‍ ആരോപിച്ചു. മകള്‍ ആശുപത്രിയിലായിട്ടും രണ്ടുദിവസം കഴിഞ്ഞാണ് തങ്ങളെ അറിയിച്ചതെന്നും ഭര്‍തൃവീട്ടിലെ പീഡനമാണ് മരണകാരണമെന്നും വീട്ടുകാര്‍ ആരോപിക്കുന്നു. വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment