പളളിക്കര: നിയന്ത്രണം വിട്ട കാര്‍ ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറി ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. ചേറ്റുകുണ്ട് കടപ്പുറത്തെ അബ്ദുല്‍ ഖാദറിന്റെ ഭാര്യ കുഞ്ഞാസിയ (62) ആണ് മരിച്ചത്. [www.malabarflash.com]
ബുധനാഴ്ച വൈകുന്നേരം മൂന്നര മണിയോടെ ചേറ്റുകുണ്ട് ജംഗ്ഷനിലാണ് സംഭവം. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വരികയായിരുന്ന കെ എല്‍ 14 എല്‍ 6314 നമ്പര്‍ റിട്‌സ് കാര്‍ ആണ് അപകടം വരുത്തിയത്. അപകടം വരുത്തിയ കാര്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്ത്രീകള്‍ ഉള്‍പെടെ ആറ് പേര്‍ക്ക് അപകത്തില്‍ പരിക്കേറ്റിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അച്ചാലി (40), ബേബി, ഗുരുതരമായി പരിക്കേറ്റ ഷംസാദ് (40), ബാലകൃഷ്ണന്‍ എന്നിര്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ ഷാജഹാനെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment