Latest News

പഴത്തിന് അകത്ത് നോട്ടുകള്‍ കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍


കോഴിക്കോട്: വിദേശത്തേക്ക് സൗദി റിയാല്‍ കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. 45.69 ലക്ഷത്തിന്റെ സൗദി റിയാലാണ് വാഴപ്പഴത്തിന് അകത്ത് നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയത്. [www.malabarflash.com]

പഴത്തിന്റെ അകം മുഴുവന്‍ ചുരന്നെടുത്ത് അതിനുള്ളില്‍ നോട്ട് കെട്ടുകളായി സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പഴത്തിന്റെ പുറത്ത് സെലോടോപ്പ് വെച്ച് ഭംഗിയായി പൊതിഞ്ഞിരുന്നു. ഇവരുടെ കൈവശം വാഴപ്പഴത്തിന്റെ കവറുകള്‍ കണ്ടതിനെ തുടന്ന് നടത്തിയ പരിശോധനയിലാണ് നോട്ട് പിടിച്ചെടുത്തത്. സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.