മധുര: മധുരയിലെ ആവണിയാപുരത്ത് നടത്തിയ ജെല്ലിക്കെട്ടില്‍ വിരണ്ട കാള ആളുകള്‍ക്ക് ഇടയിലേയ്ക്ക് ഓടിക്കയറി 49 പേര്‍ക്ക് പരിക്ക്. 10 പേരുടെ നില ഗുരുതരം. ആഘോഷപൂര്‍വം നടത്തിയ ജെല്ലിക്കെട്ടില്‍ 1200 പേരാണ് പങ്കെടുത്ത്. 950 കാളകളെയാണ് ജെല്ലിക്കെട്ടിന് എത്തിച്ചത്. പലര്‍ക്കും തലയ്ക്കും പുറത്തുമാണ് പരിക്ക്. [www.malabarflash.com]
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാറും ട്രാക്ടറും അടക്കമുള്ള വന്‍ സമ്മാനങ്ങളാണ് ഇക്കുറി വിജയികള്‍ക്ക് നല്‍കുന്നത്. മുമ്പ് തമിഴ്‌നാട് സര്‍ക്കാര്‍ ജെല്ലികെട്ടിന് അനുകൂലമായി ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ജെല്ലിക്കെട്ടിന് കളമൊരുങ്ങിയത്. ജെല്ലിക്കെട്ടിന് അവസരമുണ്ടാക്കിയ കേന്ദ്രസര്‍ക്കാറിന് സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം നന്ദിയറിയിച്ചു
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment