ഇന്‍ഡോര്‍: തങ്ങളെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനെ സഹോദരിമാര്‍ കൗശലപൂര്‍വ്വം കുടുക്കി. തങ്ങള്‍ നേടിയ വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തിയാണ് രണ്ടാനച്ഛന്റെ തനിനിറം തുറന്ന് കാണിച്ചത്. [www.malabarflash.com]
രണ്ടാനച്ഛന്റെ ക്രൂരതകള്‍ വീടിന്റെ ചുമരില്‍ എഴുതിയിട്ടാണ് ഇവര്‍ സംഭവം മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിച്ചത്. രണ്ടാനച്ഛന് വായിക്കാന്‍ അറിയാത്തതിനാല്‍ ചുമരില്‍ എഴുതിയിട്ട കാര്യങ്ങള്‍ അറിഞ്ഞില്ല.
സംഭവം പുറംലോകമറിഞ്ഞതോടെ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കുട്ടികള്‍ ചുമരില്‍ എഴുതിയ ശേഷവും ഇയാള്‍ അവരെ ഉപദ്രവിക്കുന്നത് തുടര്‍ന്നു. എന്നാല്‍ ചുമരില്‍ എഴുതിയത് നാട്ടുകാര്‍ കണ്ടപ്പോഴാണ് ഇയാള്‍ പിടിയിലായത്.
പന്ത്രണ്ടും പതിമൂന്നും വയസുള്ള ഈ കുട്ടികളുടെ അമ്മ അഞ്ച് മാസം മുമ്പാണ് മരണമടഞ്ഞത്. അതിനു ശേഷം തങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളേയും രണ്ടാനച്ഛന്റെ ക്രൂരതകളേയും പറ്റി കഴിഞ്ഞ മാസം 30ആം തിയ്യതിയാണ് ഇവര്‍ വീടിന്റെ ചുമരിലും വാതിലിലും എഴുതിയിട്ടത്. ഇത് കണ്ട നാട്ടുകാര്‍ വിവരം ചൈല്‍ഡ്‌ലൈനിനെ അറിയിക്കുകയായിരുന്നു.
'ഇതെല്ലാം എന്നായാലും ആരെങ്കിലും നിങ്ങളോട് ചെയ്യും. എന്നാല്‍ പിന്നെ ഇപ്പോള്‍ ഞാന്‍ തന്നെ ചെയ്താലെന്താ' എന്നാണ് കുട്ടികളെ ഉപദ്രവിക്കുന്നതിന് ഇയാള്‍ അവരോട് പറഞ്ഞിരുന്ന ന്യായം. ഇയാള്‍ തൊടാന്‍ വരുമ്പോഴെല്ലാം കുട്ടികള്‍ പരമാവധി എതിര്‍ത്തു നില്‍ക്കുമായിരുന്നു. പല ദിവസങ്ങളിലും ഇയാള്‍ മദ്യപിച്ചാണ് എത്തിയിരുന്നത്. നാലും അഞ്ചും വസ്ത്രങ്ങള്‍ ധരിച്ചാണ് മൂത്ത പെണ്‍കുട്ടി രാത്രികള്‍ കഴിച്ചു കൂട്ടിയിരുന്നത്.
പൊട്ടിക്കരഞ്ഞു കൊണ്ടാണ് ചൈല്‍ഡ്‌ലൈന്‍ അധികൃതരോട് തങ്ങളുടെ ദുരിതങ്ങള്‍ പെണ്‍കുട്ടികള്‍ പറഞ്ഞത്. പിന്നീട് ഇവര്‍ ഹാറ്റ്പിപ്ലിയ haലീസില്‍ പരാതി നല്‍കി. കുട്ടികളെ ഇപ്പോള്‍ അഗേര ഗ്രാമത്തിലെ ചൈല്‍ഡ്‌ലൈന്‍ ഹോസ്റ്റലില്‍ താമസിപ്പിച്ചിരിക്കുകയാണ്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment