നീലേശ്വരം: കബഡി താരമായ യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊയാമ്പുറത്തെ പരേതനായ തമ്പാന്‍-സുമതി ദമ്പതികളുടെ മകന്‍ ജിതിനെ (20) ആണ് ബുധനാഴ്ച വൈകുന്നേരം വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]
സ്‌കൂള്‍ തലം മുതല്‍ കബഡിയില്‍ സജീവ സാന്നിധ്യമായിരുന്ന ജിതിന്‍ കൊയാമ്പുറം കൃഷ്ണപിള്ള സ്മാരക ക്ലബ്ബ്, മുണ്ടേമ്മാട് ടികെഎസ് ക്ലബ്ബ്, വന്ദന കാര്യങ്കോട് എന്നീ ക്ലബ്ബുകളുടെ പ്രമുഖ കളിക്കാരനായിരുന്നു.
കഴിഞ്ഞ ദിവസം വരെ മുണ്ടേമ്മാട്ട് കബഡി പരിശീലനത്തിന് പോയിരുന്ന ജിതിന്റെ ആത്മഹത്യക്ക് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.
വൈകിട്ട് അമ്മ റേഷന്‍ കടയില്‍ പോയ സമയത്താണ് ജിതിന്‍ വീട്ടിനകത്ത് തൂങ്ങി മരിച്ചത്. ഇളയ സഹോദരന്‍ സ്‌കൂളില്‍ നിന്നും തിരിച്ചു വന്നപ്പോഴാണ് ജിതിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അനുജന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കയര്‍ മുറിച്ചു മാറ്റി ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
നാട്ടുകാരോടും വീട്ടുകാരോടും നല്ല സൗഹൃദത്തില്‍ ഇടപെട്ടിരുന്ന ജിതിന് ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. എന്തെങ്കിലും മനോവിഷമം ഉള്ളതായി പോലും ജിതിന്‍ കൂട്ടുകാരോട് പറഞ്ഞിരുന്നില്ല. ജില്ലാ ടീമില്‍ ഇടം തേടണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്ന ജിതിന്‍ അതിന്റെ തീവ്ര പരിശീലനത്തിലായിരുന്നു.
തേപ്പ് തൊഴിലാളിയായ ജിതിന്‍ നേരത്തെ നീലേശ്വരം ഹൈവേ ജംഗ്ഷനിലെ ഇ കെ ടവര്‍ ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരനായിരുന്നു. അനന്തു, നന്ദു എന്നിവര്‍ സഹോദരങ്ങളാണ്.
ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കോട്ടപ്പുറം സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment