ഉദുമ: നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവിനെ ബേക്കല്‍ എസ് ഐ വി വിപിന്‍ അറസ്റ്റ് ചെയ്തു. കളനാട് അയ്യങ്കോലില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഹനീഫയുടെ മകന്‍ ഇജാസി(19)നെയാണ് ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.[www.malabarflash.com]
അരമങ്ങാനത്തെ അബ്ദുള്ളയുടെ വീട്ടില്‍ നിന്നും അഞ്ച് പവന്‍ സ്വര്‍ണാഭരണവും 32000 രൂപയും വസ്ത്രങ്ങളുമാണ് കവര്‍ച്ച ചെയ്തത്.
പാലക്കുന്നിലെ വീട്ടില്‍ നിന്നും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും വസ്ത്രങ്ങളും മോഷണം പോയിരുന്നു. ഇതില്‍ സ്വര്‍ണാഭരണങ്ങള്‍ ഒഴികെയുള്ള മറ്റുസാധനങ്ങള്‍ ഹനീഫയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു.
രണ്ട് വീടുകളിലും കവര്‍ച്ച നടത്തിയത് ഹനീഫയും മക്കളുമാണെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് എസ് ഐ വിപിന്‍ പോസ്റ്റുമാന്റെ വേഷത്തില്‍ കളനാടും പരിസരങ്ങളിലും നിരീക്ഷണം നടത്തിയാണ് ഹനീഫയുടെ വീട് കണ്ടെത്തി ഇയാളെ ആദ്യം അറസ്റ്റ് ചെയ്തത്. ഒരു പാര്‍സല്‍ നല്‍കാനുണ്ട് എന്ന പേരിലാണ് എസ് ഐ പരിസരങ്ങളില്‍ ചുറ്റിക്കറങ്ങിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ബാര അരമങ്ങാനത്തെ അബ്ദുള്ളയുടെയും പാലക്കുന്നിലെ അബ്ദുള്ളയുടെയും വീടുകളില്‍ നടത്തിയ മോഷണവുമായി ബന്ധപ്പെട്ടാണ് ഇജാസിനെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ഹനീഫ ഇപ്പോള്‍ റിമാന്റിലാണ്. കേസില്‍ ഹനീഫയുടെ മറ്റൊരു മകന്‍ ഇംതിയാസും പ്രതിയാണ്. ഇയാള്‍ ഒളിവിലാണെന്നും എസ് ഐ പറഞ്ഞു.
അരമങ്ങാനത്തെ അബ്ദുള്ളയുടെ വീട്ടില്‍ നിന്നും അഞ്ച് പവന്‍ സ്വര്‍ണാഭരണവും 32000 രൂപയും വസ്ത്രങ്ങളുമാണ് കവര്‍ച്ച ചെയ്തത്.
പാലക്കുന്നിലെ വീട്ടില്‍ നിന്നും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും വസ്ത്രങ്ങളും മോഷണം പോയിരുന്നു. ഇതില്‍ സ്വര്‍ണാഭരണങ്ങള്‍ ഒഴികെയുള്ള മറ്റുസാധനങ്ങള്‍ ഹനീഫയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു.
രണ്ട് വീടുകളിലും കവര്‍ച്ച നടത്തിയത് ഹനീഫയും മക്കളുമാണെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് എസ് ഐ വിപിന്‍ പോസ്റ്റുമാന്റെ വേഷത്തില്‍ കളനാടും പരിസരങ്ങളിലും നിരീക്ഷണം നടത്തിയാണ് ഹനീഫയുടെ വീട് കണ്ടെത്തി ഇയാളെ ആദ്യം അറസ്റ്റ് ചെയ്തത്. ഒരു പാര്‍സല്‍ നല്‍കാനുണ്ട് എന്ന പേരിലാണ് എസ് ഐ പരിസരങ്ങളില്‍ ചുറ്റിക്കറങ്ങിയത്.
എസ് ഐ എത്തുമ്പോള്‍ ഹനീഫയുടെ വീട് പൂട്ടിക്കിടക്കുകയായിരുന്നു. വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് മോഷണ മുതലുകള്‍ കണ്ടെത്തിയത്. മക്കളായ ഇജാസും ഇംതിയാസും മോഷണം നടത്തുന്ന മുതലുകള്‍ വില്‍പ്പന നടത്തുകയാണ് ഹനീഫ ചെയ്തിരുന്നത്.
വിവിധ സ്ഥലങ്ങളില്‍ മാറി, മാറി വാടകക്ക് താമസിച്ച് മോഷണങ്ങള്‍ നടത്തി മുങ്ങുകയാണ് ഇവരുടെ പതിവ്.

ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ മാത്രം ഇവര്‍ക്കെതിരെ എട്ട് കേസുകളുണ്ട്. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുണ്ടെന്നും പോലീസ് പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment