Latest News

ഗുണ്ടാ നേതാവ് കാലിയ റഫീഖ് വെട്ടേററ് മരിച്ചു

മംഗളൂരു: നിരവധി കേസുകളിലെ പ്രതിയായ ഉപ്പള സ്വദേശി കാലിയ റഫീഖിനെ കര്‍ണാടകയില്‍ വെച്ച്  വെട്ടിക്കൊന്നു. ഉപ്പള മണിമുണ്ടെ സ്വദേശിയായ മുഹമ്മദ് റഫീഖ് എന്ന കാലിയ റഫീഖ് (38) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച്ച രാത്രി 12.30 ഓടെ മംഗളൂരു കെ സി റോഡില്‍ നിന്നും രണ്ട് കിലോ മീറ്റര്‍ അകലെയുള്ള കെട്ടേക്കാറില്‍ വെച്ചാണ് സംഭവം.[www.malabarflash.com]

സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ മംഗളൂരിലേക്ക് പോകുന്നതിനിടയില്‍ ടിപ്പര്‍ ലോറിയില്‍ എത്തിയ അക്രമികള്‍ ടിപ്പര്‍ കാറിലേക്ക് ഇടിച്ചു കയററുകയായിരുന്നു. കാറില്‍ നിന്നും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പിന്നാലെ കാറില്‍ എത്തിയ സംഘം വെടിവെച്ചിട്ട ശേഷം റഫീഖിന്റെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

വിവരമറിഞ്ഞ് ഉള്ളാള്‍ എസ് ഐ ഗോപീകൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.

മൃതദേഹം ദേര്‍ളക്കട്ട കെ എസ് ഹെഡ്‌ഗെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കര്‍ണ്ണാട, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്വട്ടേഷന്‍ സംഘങ്ങളായി പ്രവര്‍ത്തിച്ചു വരുന്നവരുടെ നേതാവാണ് കാലിയാ റഫീഖ്. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ കാലിയാ റഫീഖ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ പ്രകാരം തടവില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ ഒക്‌ടോബറിലാണ് പുറത്തിറങ്ങിയത്. 

കവര്‍ച്ച, മയക്കു മരുന്നു കടത്തല്‍, മണല്‍ മാഫിയാ തുടങ്ങിയ ഇടപാടുകളില്‍ കര്‍ണ്ണാടകത്തിലെ ഷിമോഗ, ഉഡുപ്പി, മംഗളൂരു എന്നിവിടങ്ങളില്‍ റഫീഖിനെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.
1994 ല്‍ കേരളത്തില്‍ ചാരായ നിരോധനം വന്നപ്പോഴാണ് കാലിയാ റഫീഖിന്റെ ഗുണ്ടാ വിളയാട്ടം ആരംഭിക്കുന്നത്. കര്‍ണ്ണാടകത്തിലെ പാക്കറ്റ് ചാരായം വന്‍ തോതില്‍ കടത്തിയാണ് കാലിയാ റഫീഖ് തലവനായത്. മൂലവെട്ടി എന്ന പേരില്‍ ഉത്തരകേരളത്തിലെ മദ്യപന്മാര്‍ വിളിച്ചു പോന്ന ഈ ചാരായം കടത്തിയാണ് റഫീഖ് സമ്പന്നനായത്. അതിനു പുറമേ നികുതി വെട്ടിച്ച് കോഴിക്കടത്തും മണല്‍ കടത്തും കാലിയാ റഫീഖിന്റെ തണലില്‍ സുഗമമായി നടന്നുവന്നിരുന്നു. കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് കടക്കാനുള്ള 28 ഊടുവഴികള്‍ റഫീഖിന് ്അവസരങ്ങളൊരുക്കി. 

എന്തും കടത്തിക്കൊണ്ടു വരാനുള്ള തന്റേടവും ശക്തരായ അണികളും ഉള്ളതിനാല്‍ കാലിയാ റഫീഖ് ഉന്നതങ്ങളിലേക്ക് പടവു കയറി. അതോടൊപ്പം മംഗലാപുരത്തെ അധോലോക സംഘവുമായുള്ള റഫീഖിന്റെ ബന്ധം കേരളത്തിന്റെ അതിര്‍ത്തി മേഖലയായ മഞ്ചേശ്വരത്തും സ്വാധീനം സൃഷ്ടിച്ചു.
രണ്ടു കൊലപാതക കേസും 25 ലേറെ കവര്‍ച്ച, അക്രമം, തുടങ്ങിയ കേസുകളും റഫീഖിന്റെ പേരുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.