മൂന്നാർ: മൂന്നാറിൽ ഡേ കെയറിൽ കുരുന്നുകളുടെ കണ്മുന്നിൽവച്ച് ആയയെ വെട്ടിക്കൊലപ്പെടുത്തി. ബെൻ മൂർ എസ്റ്റേറ്റിലെ മണികണ്ഠന്റെ ഭാര്യ രാജഗുരുവാണ് (47) അതിദാരുണമായി കൊല്ലപ്പെട്ടത്.[www.malabarflash.com]
ജോലിയുടെ ഇടവേളയിൽ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ എത്തിയ ജാർഖണ്ഡ് സ്വദേശിനി ജലാനി ബത്യുത് ആണ് രാജഗുരുവിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. വാതിൽ പൂട്ടിയിരുന്നതിനാൽ ജലാനി മുട്ടിവിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. പിൻഭാഗത്തെത്തി വാതിലിലൂടെ നോക്കുന്പോൾ രാജഗുരു രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ജലാനി നിലവിളിച്ചതിനെ തുടർന്ന് ലയത്തിലുള്ളവരും തോട്ടത്തിൽ പണിചെയ്യുന്നവരും ഓടിക്കൂടി. രാജഗുരുവിനെ ഉടനെ ഗുണ്ടുമല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ചൊവ്വാഴ്ച കെഡിഎച്ച്പി കന്പനി ഗുണ്ടുമല എസ്റ്റേറ്റ് ബെൻമോർ ഡിവിഷനിലെ എസ്റ്റേറ്റ് ക്രെച്ചിലായിരുന്നു (ഡേ കെയർ) സംഭവം. ക്രച്ചിനകത്തേക്കു കയറിയ ആക്രമികൾ അകത്തുനിന്നും വാതിൽ കുറ്റിയിട്ട ശേഷമാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ ശേഷം കെട്ടിടത്തിന്റെ പിൻഭാത്തുള്ള വാതിലിലൂടെ ആക്രമികൾ രക്ഷപെട്ടു.
ബെൻമോർ ഡിവിഷനിലെ ക്രച്ചിൽ 11 കുട്ടികളാണ് ഉള്ളതെങ്കിലും ചൊവ്വാഴ്ച നാലു കുട്ടികൾ മാത്രമാണെത്തിയിരുന്നത്. ഈ കുട്ടികളുടെ മുന്നിലായിരുന്നു ആക്രമണം. മോഷണത്തിനായാണ് കൊലനടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പത്തുപവനോളം സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. മുഖത്തും നെറ്റിയിലും വെട്ടുകളേറ്റ പാടുകളുണ്ട്. ഒന്നിൽ കൂടുതൽ ആളുകൾ സംഭവത്തിനു പിന്നിലുണ്ടെന്നാണ് കരുതുന്നത്.
ബെൻമോർ ഡിവിഷനിലെ ക്രച്ചിൽ 11 കുട്ടികളാണ് ഉള്ളതെങ്കിലും ചൊവ്വാഴ്ച നാലു കുട്ടികൾ മാത്രമാണെത്തിയിരുന്നത്. ഈ കുട്ടികളുടെ മുന്നിലായിരുന്നു ആക്രമണം. മോഷണത്തിനായാണ് കൊലനടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പത്തുപവനോളം സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. മുഖത്തും നെറ്റിയിലും വെട്ടുകളേറ്റ പാടുകളുണ്ട്. ഒന്നിൽ കൂടുതൽ ആളുകൾ സംഭവത്തിനു പിന്നിലുണ്ടെന്നാണ് കരുതുന്നത്.
ജോലിയുടെ ഇടവേളയിൽ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ എത്തിയ ജാർഖണ്ഡ് സ്വദേശിനി ജലാനി ബത്യുത് ആണ് രാജഗുരുവിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. വാതിൽ പൂട്ടിയിരുന്നതിനാൽ ജലാനി മുട്ടിവിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. പിൻഭാഗത്തെത്തി വാതിലിലൂടെ നോക്കുന്പോൾ രാജഗുരു രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ജലാനി നിലവിളിച്ചതിനെ തുടർന്ന് ലയത്തിലുള്ളവരും തോട്ടത്തിൽ പണിചെയ്യുന്നവരും ഓടിക്കൂടി. രാജഗുരുവിനെ ഉടനെ ഗുണ്ടുമല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment