കാസര്‍കോട്: കലുഷിതമായ ആധുനിക ലോകത്ത് വിശ്വാസികള്‍ സ്രഷ്ടാവിലുള്ള ഭയഭക്തിയും നബിചര്യയും പിന്‍പറ്റി ജീവിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ വിശ്വാസികളെ ഉണര്‍ത്തി.[www.malabarflash.com]
നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസില്‍ സംസാരിക്കുകയായിരുന്നു കാന്തപുരം. വഹാബ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. എന്‍.എ. നെല്ലിക്കുന്ന് എം എല്‍ എ സ്വാഗതം പറഞ്ഞു.
ലോകത്ത് മതങ്ങള്‍ തമ്മില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന കാലത്ത്, പരസ്പര വിശ്വാസവും നബിചര്യയിലധിഷ്ഠിതമായ ജീവിതരീതിയും കൈമുതലാക്കി മുന്നോട്ടുനീങ്ങണം. ഐ എസ് പോലുള്ള തീവ്രവാദ സംഘങ്ങള്‍ സമൂഹത്തിന് നാശമേ വരുത്തിയിട്ടൂള്ളൂവെന്നും അവയെ ചെറുക്കാന്‍ യുവാക്കള്‍ പാരമ്പര്യ വിശ്വാസത്തിലേക്ക് മടങ്ങണമെന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു.
നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസില്‍ സംസാരിക്കുകയായിരുന്നു കാന്തപുരം. വഹാബ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. എന്‍.എ. നെല്ലിക്കുന്ന് എം എല്‍ എ സ്വാഗതം പറഞ്ഞു.
നെല്ലിക്കുന്ന് ഖത്വീബ് ജി എസ് അബ്ദുര്‍റഹ്്മാന്‍ മദനി, സ്വലാഹുദ്ദീന്‍ സഖാഫി മാടന്നൂര്‍, പൂന അബ്ദുര്‍റഹ്്മാന്‍ ഹാജി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment