Latest News

കെസെഫിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനീയം: മുകേഷ് എം.എൽ.എ

ദുബൈ: വിദ്യാർഥികളിലെ പഠന മികവ് കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിനും പഠനത്തിൽ കൂടുതൽ പുരോഗതി കൈവരിക്കുന്നതിനും വിദ്യാഭ്യാസ അവാർഡുകൾ വളരെ സഹായകമാവും. പഠന മികവിന് ലഭിക്കുന്ന ഓരോ അംഗീകാരങ്ങളും അവരുടെ ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരങ്ങളാണ്. അത്തരം പ്രോത്സാഹനങ്ങൾ വിദ്യാർത്ഥികളുടെ ഭാവി ജീവിതം വിജയകരമായി കെട്ടി പടുക്കാൻ വളരെ സഹായിക്കുന്നവയാണെന്ന് പ്രമുഖ സിനിമാ നടനും നിയമസഭാ അംഗവുമായ മുകേഷ് അഭിപ്രായപ്പെട്ടു. [www.malabarflash.com]

 പല വേദികളിലും വിദ്യാർത്ഥികളുമായി സംവദിക്കുമ്പോൾ വിദ്യാർത്ഥികൾ തന്നെ അവരുടെ ജീവിത അനുഭവങ്ങൾ പങ്കു വെച്ചിട്ടുണ്ട്. കെസെഫ് ആഘോഷം 2017 ഉം സ്‌കോളാസ്റ്റിക് അവാർഡ് വിതരണ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കാസര്‍കോട്‌ ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ 'കെസെഫ്' പോലെ ജാതി, മത, കക്ഷി രാഷ്ട്രീയ ഭേദമന്യേയുള്ള കൂട്ടായ്മയാണ് നാടിന്റെ പുരോഗതിക്കും നിലനിൽപ്പിനും ഈ കാലഘട്ടത്തിൽ അനിവാര്യം. അക്കാര്യത്തിൽ ഈ സംഘടനയും അതിന്റെ സാരഥികളും വിജയിച്ചിരിക്കുന്നതിന്റെ തെളിവാണ് ഇവിടെ എന്റെ മുന്നിലിരിക്കുന്ന ഈ സദസ്സ് എന്നും അദ്ദേഹം കൂട്ടി ചേർത്തു. 
ചടങ്ങിൽ കെസെഫ് ചെയർമാൻ മഹമൂദ് ബങ്കര അദ്ധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ നാരായണൻ നായർ, നാലപ്പാട് ഗ്രൂപ്പ് പ്രതിനിധി എം. ഐ. എസ്. മുഹമ്മദ് കുഞ്ഞി, യു. എ. ഇ എക്സ്ചേഞ്ച് പ്രധിനിധി അജയ്, പ്രഭാകരൻ അമ്പലത്തറ തുടങ്ങിയവർ പ്രസംഗിച്ചു.
സെക്രട്ടറി ജനറൽ മാധവൻ അണിഞ്ഞ സ്വാഗതവും ഇല്യാസ് എ റഹ്‌മാൻ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന സംഗീത പരിപാടിയിൽ പ്രശസ്ത കലാകാരന്മാരായ ഇസ്‌മായിൽ തളങ്കര, ലാമിസ്, മോജൊ, എയ്ഞ്ചൽ ശിവകുമാർ, ദേവിക മോഹൻ, റജൂബ് കിട്ടി, ജൂനിയർ ബെന്നി ദയാൽ, യുവ സംഗീത സംവിധായകൻ നാജി പീ. എം, യാസർ ഹമീദ്, കലാഭവൻ ഹമീദ് ഹംദാൻ തുടങ്ങിയവർ വ്യത്യസ്തങ്ങളായ പരിപാടികൾ അവതരിപ്പിച്ചു. 

 പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ മുഹമ്മദ് കുഞ്ഞി ബേക്കൽ, അമീർ കല്ലട്ര, അഷ്‌റഫ് എയ്യള, കുഞ്ഞിരാമൻ, ജയൻ മാങ്ങാട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.