ഉപ്പള: മംഗളൂരുവില്‍ വ്യാപാരിയായ ജോഡ്കല്‍ സ്വദേശിയെ കത്തികാട്ടി കാറില്‍ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി 43,000 രൂപ തട്ടിപ്പറിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഉപ്പള കൈക്കമ്പയിലെ അറഫാത്ത് (19), ഉപ്പള മുസോടിയിലെ മുഹമ്മദ് നിസാര്‍ (18) എന്നിവരെയാണ് മഞ്ചേശ്വരം എസ്.ഐ പി. പ്രമോദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. [www.malabarflash.com]
അഞ്ച് ദിവസം മുമ്പ് ഉപ്പള നയാബസാറിലെ ഫഌറ്റില്‍ താമസിക്കുന്ന ബന്ധുവിന്റെ കല്ല്യാണത്തിന് എത്തിയപ്പോഴാണ് സംഘം പ്രേംഷെട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രേംഷെട്ടിയുടെ കാറില്‍ അതിക്രമിച്ചുകയറിയ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി കാറോടിച്ചുപോകാന്‍ ആവശ്യപ്പെട്ടു. പെര്‍മുദെ, പൊസഡിഗുംബെ ഭാഗങ്ങളിലേക്ക് കൊണ്ടു പോയി മര്‍ദ്ദിക്കുകയും പ്രേംഷെട്ടിയുടെ കൈവശമുണ്ടായിരുന്ന 43,000 രൂപ തട്ടിപ്പറിക്കുകയുമായിരുന്നു.
പിന്നീട് ഉപ്പള ബായിക്കട്ടയില്‍ വെച്ച് സംഘം ഇറങ്ങിയ ശേഷം പ്രേംഷെട്ടിയെ വിട്ടയക്കുകയായിരുന്നുവെന്ന് മഞ്ചേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment