Latest News

ചരിത്രം കുറിക്കാന്‍ ഗ്രീന്‍വുഡ്‌സ് കിഡ്‌സ് ബിനാലെ ഒരുങ്ങുന്നു

ഉദുമ: കേരളചരിത്രത്തില്‍ ആദ്യമായി കുട്ടികള്‍ക്കായി കിഡ്‌സ് ബിനാലെ നടത്താനുള്ള തകൃതിയായ ഒരുക്കത്തിലാണ് പാലക്കുന്ന് ഗ്രീന്‍വുഡ് പബ്ലിക് സ്‌കൂള്‍. ഫെബ്രുവരി 28, മാര്‍ച്ച് 1 തീയ്യതികളാണ് ബിനാലെ നടക്കുന്നത്.[www.malabarflash.com] 

വടക്കന്‍ കേരളത്തിന്റെ കലാസാംസ്‌കാരിക മേഖലയ്ക്ക് വിശിഷ്യ കുട്ടികളുടെ സര്‍ഗാത്മക പുരോഗതിയാണ് കിഡ്‌സ് ബിനാലെ ലക്ഷ്യം വയ്ക്കുന്നത്. 200 മീറ്റര്‍ വരുന്ന പ്രതലത്തില്‍ കുട്ടികള്‍ വരച്ച നൂറുകണക്കിന് ചിത്രങ്ങളുടെ പ്രദര്‍ശനം, വലിയ ക്യാന്‍വാസില്‍ തീര്‍ത്ത പെയിന്റിംഗുകളും, ശില്‍പ്പങ്ങളും, ലൈവ് മ്യൂസിക്കിന്റെ അകമ്പടിയോടെ പ്രദര്‍ശിപ്പിക്കല്‍, തെയ്യം ഉള്‍പ്പെടെയുള്ള വടക്കന്‍ കേരളത്തിലെ സംസ്‌കാരിക വൈവിധ്യം പ്രദര്‍ശിപ്പിക്കുന്ന പ്രത്യേക സ്റ്റാളുള്‍, കാസര്‍കോട് ജില്ലയിലെ പ്രമുഖ ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങള്‍, കാസര്‍കോട് ജില്ലയിലെ നിരവധി വിദ്യാലയങ്ങളിലെ ചിത്രപ്രതിഭകള്‍ വരച്ച ചിത്രങ്ങള്‍ പഴയകാല നാടോടി ശില്പങ്ങളായ നോക്കുകുത്തികള്‍ മുതല്‍ പുതിയകാല ശില്പങ്ങള്‍ വരെ ബിനാലെയ്ക്കായി ഒരുക്കിയിരിക്കുന്നു. ഇവയെല്ലാം കിഡ്‌സ് ബിനാലെയുടെ ദിനങ്ങള്‍ക്ക് വര്‍ണ്ണഭംഗി നല്‍കും.

ചക്കയെന്ന മഹാഫലത്തിന്റെ ഗുണങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനായി ശില്പങ്ങള്‍ ചിത്രങ്ങള്‍ പോസ്റ്ററുകള്‍ മുതലായവ കൗതുകമുണര്‍ത്തുന്ന മറ്റൊരു കാഴ്ചയാണ്. പഴയകാല വാഹനമായ കാളവണ്ടികള്‍ മുതല്‍ പുതിയ കാല വാഹനങ്ങള്‍ വരെ എത്തിനില്‍ക്കുന്ന വികാസത്തിന്റെ കലാവിഷ്‌കാരങ്ങള്‍ കിഡ്‌സ് ബിനാലെയില്‍ ഒരുക്കിയിരിക്കുന്നു.
കാസര്‍കോടിന്റെ പൂര്‍വ്വകാല കാര്‍ഷിക സംസ്‌കാരത്തിന്റെ തിരുശേഷിപ്പുകള്‍ ശില്‍പ്പകലയുടെ പുത്തന്‍ പ്രവണതകള്‍, ഇല്യൂഷന്‍സുകള്‍ സംഗീതവും ചിത്രകലയുമായി ബന്ധപ്പെടുത്തിയുള്ള സാധ്യതകള്‍ എന്നിവയെല്ലാം ബിനാലെയുടെ ഭാഗമായി ഒരുങ്ങുന്നുണ്ട്. 

ബിനാലെയില്‍ തങ്ങളുടെ കലാസൃഷ്ടികള്‍ പ്രകടിപ്പിക്കാന്‍ കുട്ടികളോടൊപ്പം മുതിര്‍ന്ന കലാകാരന്മാര്‍ക്കും അവസരം നല്‍കുന്നതാണെന്ന് പ്രിന്‍സിപ്പാള്‍ ഡോ.എം. രാമചന്ദ്രന്‍ അറിയിച്ചു. 

ബിനാലെയുടെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത ചിത്രകാരനും കാര്‍ട്ടൂണിസ്റ്റുമായ ഗഫൂര്‍ മാസ്റ്റര്‍ ഫെബ്രുവരി 28 ചൊവ്വാഴ്ച 10 മണിക്ക് ചിത്രം വരച്ച് നിര്‍വ്വഹിക്കും.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.