Latest News

മാലിക്ദിനാര്‍ ഉറൂസ് നവംബര്‍ 2 മുതല്‍

കാസര്‍കോട്: തളങ്കര മാലിക്ദിനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ സയ്യിദുനാ മാലിക്ദിനാര്‍ (റ) ഉറൂസ് ഈ വര്‍ഷം നവംബര്‍ 2 മുതല്‍ 11 വരെ നടക്കും.[www.malabarflash.com] 
ഉറൂസിന് തുടക്കം കുറിച്ച് ഒക്‌ടോബര്‍ 6ന് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് ശേഷം പതാക ഉയര്‍ത്തും. ഉറൂസിന്റെ ഭാഗമായുള്ള മതപ്രഭാഷണ പരമ്പരക്ക് ഒക്‌ടോബര്‍ 12ന് തുടക്കമാകും.

മാലിക്ദിനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ ചേര്‍ന്ന പള്ളി കൗണ്‍സില്‍ അംഗങ്ങളുടെയും നഗരസഭാ പരിധിയിലെ ജുമാമസ്ജിദുകളില്‍ നിന്നുള്ള പ്രതിനിധികളുടെയും യോഗത്തിലാണ് ഉറൂസിന്റെ തീയതി നിശ്ചയിച്ചത്.
മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടന്നുവരാറുള്ള മാലിക്ദിനാര്‍ (റ) ഉറൂസ് ഇത്തവണ പള്ളിയുടെ വിപുലമായ നവീകരണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ രണ്ടു വര്‍ഷത്തോളം നീളുകയായിരുന്നു. 

മാലിക്ദിനാര്‍ പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നവീകരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കകം പണി പൂര്‍ത്തീകരിക്കും. പഴയ പള്ളിയും സയ്യിദുന മാലിക്ദിനാര്‍ മഖാമും അതേപടി നിലനിര്‍ത്തി രണ്ട് വശത്തുമായി ആയിരങ്ങള്‍ക്ക് ഒരേ സമയം പ്രാര്‍ത്ഥന നടത്താവുന്ന തരത്തില്‍ പള്ളി വികസിപ്പിക്കുകയായിരുന്നു.
ഉറൂസ് തീയതി നിശ്ചയിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ മാലിക്ദിനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, വൈസ് പ്രസിഡണ്ടുമാരായ ടി.ഇ അബ്ദുല്ല, കെ.എ.എം ബഷീര്‍, സെക്രട്ടറിമാരായ കെ.എം അബ്ദുല്‍ റഹ്മാന്‍, ടി.എ ഷാഫി, ട്രഷറര്‍ കെ.എ ഇബ്രാഹിം ഹാജി, കമ്മിറ്റി അംഗങ്ങളായ കെ.എം. അബ്ദുല്‍ ഹമീദ് ഹാജി, ടി.എ ഖാലിദ്, കെ.എച്ച് അഷ്‌റഫ്, സുലൈമാന്‍ ഹാജി ബാങ്കോട്, എന്‍.കെ അമാനുല്ല, വെല്‍കം മുഹമ്മദ് തുടങ്ങിയര്‍ സംബന്ധിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.