ധറേലി: ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി കര്‍ഷകന്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. മധ്യപ്രദേശിലെ ധറേലിയിലാണ് സംഭവം. നാരായണ്‍ സിംഗ് (38) എന്നയാളാണ് തന്റെ ഭാര്യ സരിത(28)യെ കൊലപ്പെടുത്തിയത്. ജനുവരി 30ന് മറ്റൊരു പുരുഷനൊപ്പം സരിതയെ വയലില്‍ വച്ച് കണ്ടതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. [www.malabarflash.com]
ഭാര്യയെ സംശയിച്ചിരുന്ന നാരായണ്‍ സിംഗ് അവരുടെ ഏതാനും നാളായി നിരീക്ഷിച്ചു വരികയായിരുന്നു. വെട്ടിയെടുത്ത തലയുമായി ഇയാള്‍ എട്ട് കിലോമീറ്റര്‍ അകലെയുള്ള പോലീസ് സ്‌റ്റേഷനില്‍ എത്തിയാണ് കീഴടങ്ങിയത്. കൊലപാതക വിവരം ഗ്രാമവാസികള്‍ പോലീസില്‍ അറിയിച്ചിരുന്നു. പോലീസ് എത്തുന്നതിന് മുമ്പ് ഇയാള്‍ തലയുമായി സ്‌റ്റേഷനിലേക്ക് പുറപ്പെട്ടു.
ഭാര്യ വിശ്വാസവഞ്ചന കാണിച്ചുവെന്നും അതിനാലാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ യാത്രയിലുടനീളം വിളിച്ചു പറയുന്നുണ്ടായിരുന്നു. ഭാര്യയുടെ വഞ്ചന സിംഗ് രണ്ട് തവണ കണ്ടെത്തിയതായി ഗ്രാമവാസികള്‍ വെളിപ്പെടുത്തി. ഇതേതുടര്‍ന്ന് ഇയാള്‍ കൊലപാതകം നടത്തിയെന്നുമാണ് ഗ്രാമവാസികളുടെ വാദം.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment