പൂന: വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാതെ കടക്കെണിയിലായ കുടുംബനാഥൻ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി. പൂനയിൽ പഞ്ചസാര മിൽ ജോലിക്കാരനായ ദീപക് സകാരി ഹാൻഡെയും കുടുംബവുമാണ് മരണപ്പെട്ടത്.[www.malabarflash.com]
വായ്പ മേടിച്ച പണം തിരികെ ലഭിക്കുന്നതിനായി പണം നൽകിയവർ വീട്ടിൽ എത്തിയപ്പോഴാണ് കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. കത്രജിലെ ടെൽകോ കോളനിയിലാണ് കുടുംബം താമസിച്ചിരുന്നത്. ഭാര്യ സ്വാതി(35), മക്കളായ തേജസ്(16), വൈഷ്ണവി(12) എന്നിവരെ കൊലപ്പെടുത്തിയശേഷമാണ് ദീപക് ജീവനൊടുക്കിയത്.
പണം തിരികെ നൽകാൻ കഴിയാത്തതിനെ തുടർന്നാണ് ജീവനൊടുക്കുന്നതെന്നു സമ്മതിക്കുന്ന കുറിപ്പ് വീട്ടിൽനിന്നു കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment