ന്യൂഡൽഹി: മൂർഖൻ പാന്പിനൊപ്പം സെൽഫിയെടുക്കാനുള്ള യുവാവിന്‍റെ ശ്രമം മരണത്തിൽ കലാശിച്ചു. നവി മുംബൈ സ്വദേശിയായ സോമനാഥ് മാത്രെ എന്ന പാന്പുപിടുത്തക്കാരനാണ് മൂർഖന്‍റെ കടിയേറ്റു മരിച്ചത്.[www.malabarflash.com]
കഴിഞ്ഞമാസം 30ന് സോംനാഥിന്‍റെ വീടിന് അടുത്തുള്ള ഹൗസിംഗ് കോംപ്ലക്സിലെ കാറിനുള്ളിൽ പാന്പിനെ കണ്ടെത്തി. കുറച്ചുസമയത്തെ ശ്രമത്തിനുശേഷം സോംനാഥിന് വാഹനത്തിനുള്ളിൽനിന്നു പാന്പിനെ പിടികൂടാനായി. ഇതിനുശേഷമാണ് മുർഖനൊപ്പം സെൽഫിയെടുക്കാൻ സോംനാഥ് ശ്രമിച്ചത്. സെൽഫിയെടുക്കുന്നതിനിടെ പാന്പ് യുവാവിന്‍റെ നെഞ്ചിൽ കൊത്തുകയായിരുന്നു.
ഉടൻതന്നെ നാട്ടുകാർ ചേർന്ന് സോംനാഥിനെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഒരാഴ്ച ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞശേഷം ഞായറാഴ്ച യുവാവ് മരിക്കുകയായിരുന്നു. മുന്പും ഇയാൾ നിരവധി പാന്പുകളെ പിടികൂടി വനത്തിലേക്കു തിരിച്ചയച്ചിട്ടുണ്ടെന്നു ബന്ധുക്കൾ അറിയിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment