ന്യൂഡല്‍ഹി: മലയാളി യുവാവിനെ ഐ എസില്‍ ചേരാന്‍ പ്രേരിപ്പിച്ചതിന് സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്‍ ജീവനക്കാരനെതിരെ എന്‍ ഐ എ കേസെടുത്തു. ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനിലെ ഗസ്റ്റ് റിലേഷന്‍ മാനേജരായ ആര്‍ഷി ഖുറേഷിക്കെതിരെയാണ് ദേശീയ അന്വേഷണ ഏജന്‍സി കേസെടുത്തത്. [www.malabarflash.com]
ആഗസ്ത് മുതല്‍ കാണാതായ മകന്‍ അഷ്ഫാക് മജീദിനെ കുറിച്ച് മലയാളിയായ പിതാവ് മുംബൈ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസ് പിന്നീട് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുകയായിരുന്നു. ഈ കേസ് അന്വേഷിക്കുന്നതിനിടയിലാണ് അഷ്ഫാഖിനെ ഐ എസില്‍ ചേരാന്‍ പ്രേരിപ്പിച്ചതിന് ഐ ആര്‍ എഫ് ജീവനക്കാരന് പങ്കുണ്ടെന്ന് എന്‍ ഐ എ കണ്ടെത്തുന്നത്.
മുംബൈ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലെ ചില അംഗങ്ങള്‍ തീവ്ര മതപാഠങ്ങളിലൂടെ അഷ്ഫാഖ് അടക്കമുള്ള യുവാക്കളെ വഴിതെറ്റിക്കുകയും ജിഹാദിലേക്ക് ആകര്‍ഷിക്കുകയും ചെയ്‌തെന്നും പിന്നീട് ഇവരെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചെന്നും എന്‍ ഐ എ പറയുന്നു. കാണാതായ യുവാക്കള്‍ക്ക് ഖുറേഷി തീവ്ര മത ക്ലാസ്സുകള്‍ നല്‍കിയിരുന്നെന്നും താമസത്തിനും യാത്രയ്ക്കും വേണ്ടി ഖുറേഷിയാണ് ഇവര്‍ക്ക് പണം നല്‍കിയതെന്നും എന്‍ ഐ എ പറയുന്നു.
കുറ്റാരോപിതനായ ആര്‍ഷി ഖുറേഷി ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിച്ചെന്നും നിയമവിരുദ്ധമായ രീതിയില്‍ ഐ എസിനെ സഹായിക്കുന്ന പല പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും എന്‍ ഐ എ പറയുന്നു.
ഖുറേഷിക്ക് പുറമെ കേരളത്തില്‍നിന്നുള്ള അബ്ദുല്‍ റഷീദ് അബ്ദുല്ലയ്‌ക്കെതിരെയും എന്‍ ഐ എ കേസെടുത്തിട്ടുണ്ട്. അബ്ദുല്ല ഇപ്പോള്‍ ഐ എസിന്റെ നിയന്ത്രണത്തിലുള്ള അഫ്ഘാനിസ്ഥാനിലാണെന്നാണ് എന്‍ ഐ എ യുടെ വിലയിരുത്തല്‍. അബ്ദുള്ളക്കെതിരെയുള്ള എന്‍ ഐ എ യുടെ രണ്ടാമത്തെ കുറ്റപത്രമാണിത്.
കാസര്‍ക്കോട്ടില്‍ നിന്നും പാലക്കാട് നിന്നുമുള്ള അഷ്ഫാഖ് അടക്കമുള്ള യുവാക്കളെയും ഐ എസില്‍ ചേരാന്‍ പ്രേരിപ്പിച്ചതിന് പിന്നിലെ മുഖ്യ സൂത്രധാരനാണ് അബ്ദുള്‍ റാഷിദ് അബ്ദുല്ല.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment