ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയില്‍ ഡി.വൈ.എഫ്.ഐ നേതാവ് വെട്ടേറ്റു മരിച്ചു. കരുവാറ്റ നോര്‍ത്ത് മേഖലാ ജോയിന്റ് സെക്രട്ടറി ജിഷ്ണു (24) ആണ് മരിച്ചത്. [www.malabarflash.com]
മറ്റൊരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ എട്ടംഗ സംഘമാണ് തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. ഓടി രക്ഷപ്പെടാന്‍ ജിഷ്ണു ശ്രമിച്ചുവെങ്കിലും പിന്തുടര്‍ന്നെത്തിയ സംഘം വെട്ടിവീഴ്ത്തി.
നാട്ടുകാര്‍ വിവരമറിയച്ചതനുസരിച്ച് പോലീസെത്തി ജിഷ്ണുവിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉച്ചയക്ക് 12 മണിയോടെയായിരുന്നു ആക്രമണം. കരുവാറ്റ വിഷ്ണുഭവനത്തില്‍ ഗോപലകൃഷ്ണനാണ് പിതാവ്.
Keywords: Alappuza, Kerala, News, Obituary, obit, death, Satbbed, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment