സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് തിരിച്ചെത്തിയ നോക്കിയയുടെ വരാനിരിക്കുന്ന ഉല്‍പന്നങ്ങളെ കുറിച്ചാണ് ഇപ്പോള്‍ ടെക് ലോകത്തെ പ്രധാന ചര്‍ച്ച. നോക്കിയ 6 പുറത്തിറക്കി ആദ്യ പരീക്ഷണം തന്നെ വിജയിച്ച പഴയ ബ്രാന്‍ഡില്‍ നിന്ന് അത്യുഗ്രന്‍ ഹാന്‍ഡ്‌സെറ്റുകള്‍ ഈ മാസം അവസാനത്തില്‍ പുറത്തുവരുമെന്നാണ് അറിയുന്നത്. ഇതില്‍ പ്രധാനപ്പെട്ട ഒരു ഹാന്‍ഡ്‌സെറ്റ് നോക്കിയ പി1 ആണ്. കഴിഞ്ഞ ഒരാഴ്ചയായി വിവിധ ടെക് വെബ്‌സൈറ്റുകളില്‍ ഇതിന്റെ ഫീച്ചര്‍, വില സംബന്ധിച്ച ഊഹാപോഹ കുറിപ്പുകള്‍ കാണാം. [www.malabarflash.com]
ഈ മാസം അവസാനത്തില്‍ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് നോക്കിയയുടെ പുതിയ ഫ്‌ലാഗ്ഷിപ്പ് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ പുറത്തിറക്കുന്നത്. നോക്കിയ പി1 ഫ്‌ലാഗ്ഷിപ് ഫോണ്‍ വൈകാതെ അവതരിപ്പിച്ചേക്കുമെന്നാണ് മിക്ക ടെക് വെബ്‌സൈറ്റുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. നോക്കിയ പി1 എന്ന ഹാന്‍ഡ്‌സെറ്റിന്റെ കണ്‍സെപ്റ്റ് വിഡിയോകളും ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ ഹിറ്റാണ്. നോക്കിയ ഹൈഎന്‍ഡ് സ്മാര്‍ട്ട്‌ഫോണിന്റെ മാതൃക വ്യക്തമാക്കുന്ന വിഡിയോ യൂട്യൂബില്‍ കാണാം.
വിഡിയോയില്‍ നിന്ന് ലഭ്യമായ വിവരങ്ങള്‍ പ്രകാരം അത്യുഗ്രന്‍ ഹാന്‍ഡ്‌സെറ്റാണ് നോക്കിയ പി1. മെറ്റല്‍ ഫ്രെയിം, ഹൈബ്രിഡ് ഡ്യൂവല്‍ സിം സ്ലോട്ടും, പിന്നില്‍ കാള്‍ സെയ്സ്സ് ലെന്‍സ്, ഡിസ്‌പ്ലേയ്ക്ക് താഴെ ഹോം ബട്ടണ്‍ എന്നിവ പ്രതീക്ഷിക്കുന്ന ഫീച്ചറുകളാണ്.
എന്നാല്‍ പി1 നെ കുറിച്ച് നോക്കിയ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. അതേസമയം, നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നോക്കിയ പി1ല്‍ ആന്‍ഡ്രോയ്ഡ് ന്യൂഗട്ട് ഒഎസ് ആയിരിക്കുമെന്നാണ് സൂചന. 5.3 ഇഞ്ച് ഗോറില്ല ഗ്ലാസ്, ക്യുഎച്ച്ഡി സ്‌ക്രീന്‍, സ്‌നാപ്ഡ്രാഗന്‍ 835 എസ്ഒസി പ്രോസസര്‍, 6ജിബി റാം, 22.6 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 3500 എംഎഎച്ച് ബാറ്ററി എന്നിവ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകളാണ്. ഈ ഹാന്‍ഡ്‌സെറ്റിന്റെ 256 ജിബി വേരിയന്റിനു നിലവില്‍ പ്രതീക്ഷിക്കുന്ന വില 950 ഡോളറാണ് (ഏകദേശം 64,700 രൂപ).
Keywords: Technical News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment