Latest News

ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

ഉദുമ: ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ഉദുമ അച്ചേരി ചേടിക്കുന്നിലെ റിട്ട. മര്‍ച്ചന്റ് നേവി ജീവനക്കാരനും, പാലക്കുന്നിലെ സ്വകാര്യ സ്ഥാപനത്തിന്റെ രാത്രി കാവല്‍ക്കാരനുമായ കെ.വി.ബാലകഷ്ണന്‍ (70)ആണ് മരിച്ചത്.[www.malabarflash.com]

കഴിഞ്ഞ 18 ന് രാത്രി ഏഴര മണിയോടെ ഉദുമ പള്ളത്തായിരുന്നു അപകടമുണ്ടായത്. ചേടിക്കുന്നിലെ വീട്ടില്‍ നിന്നും, ജോലി സ്ഥലത്തേക്ക് നടന്നു പോകുമ്പോള്‍ അമിത വേഗതയില്‍ വന്ന ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് മംഗുളുരു ഫാദര്‍ മുള്ളേഴ്‌സ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന ബാലകഷ്ണന്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
പരേതരായ മാണിയുടെയും, ചന്തുവിന്റെയും മകനാണ്. ഭാര്യ: സരോജിനി. മക്കള്‍: നിധീഷ്, സഹനേഷ്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.