Latest News

മാപ്പിളപ്പാട്ട് ഗാനരചയിതാവ് കുന്നത്ത് അഷ്‌റഫ് വാഹനാപകടത്തില്‍ മരിച്ചു

ബേക്കല്‍: മാപ്പിളപ്പാട് ഗാനരചയിതാവും ചെറുവത്തൂര്‍ കൈതക്കാട് സ്വദേശിയുമായ കുന്നത്ത് അഷ്‌റഫ് (49) വാഹനാപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് 4.30 മണിയോടെ പളളിക്കര പൂച്ചക്കാട് വെച്ചാണ് അപകടം. [www.malabarflash.com]

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു അഷ്‌റഫ്, പൂച്ചക്കാട്ട് അപകടം തടയുന്നതിനായി സ്ഥാപിച്ച സ്പീഡ് ബ്രേക്കര്‍ കടക്കുന്നതിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേററ അഷ്‌റഫിനെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കാസര്‍കോട്ട് നടന്ന ഉബൈദ് അനുസ്മരണത്തോടും വൈദ്യര്‍ മഹോത്സവത്തോടും ഭാഗമായി വൈകിട്ട് കവിയരങ്ങ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുക്കേണ്ട അഷ്‌റഫ് സഹോദരിയുടെ മകള്‍ക്ക് അസുഖം കൂടുതലാണെന്ന വിവരമറിഞ്ഞ് കവിയരങ്ങ് തുടങ്ങുന്നതിനു മുമ്പെ അഷ്‌റഫ് തന്റെ സ്‌കൂട്ടറില്‍ ചെറുവത്തൂരിലേക്ക് പോവുകയായിരുന്നു.
അഷ്‌റഫിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് കാസര്‍കോട് ടൗണ്‍ ഹാളില്‍ നടക്കേണ്ടിയിരുന്ന ഗാനമേളയും മറ്റു പരിപാടികളും റദ്ദ് ചെയ്തു. രണ്ട് മിനിറ്റ് മൗനം ആചരിച്ച് പരിപാടി നിര്‍ത്തിവെക്കുകയായിരുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.