കാസര്‍കാട്: തുളുഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന് ലോക്‌സഭയില്‍ സിപിഐ എം പാര്‍ലമെന്ററി പാര്‍ടി നേതാവ് പി കരുണാകരന്‍ ആവശ്യപ്പെട്ടു.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
50 ലക്ഷത്തോളം ജനങ്ങള്‍ സംസാരിക്കുന്ന ദ്രാവിഡ ഭാഷയായ തുളുവിനെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പി കരുണാകരന്‍ അവതരിപ്പിച്ച സബ്മിഷനില്‍ പറഞ്ഞു.
റൂള്‍ 377 പ്രകാരമാണ് ഇക്കാര്യം സഭയില്‍ അവതരിപ്പിച്ചത്.
ഈ ആവശ്യം പി കരുണാകരന്‍ മുമ്പും പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. അനുകൂല നിലപാട് സ്വീകരിക്കുമെന്ന് യുപിഎ സര്‍ക്കാര്‍ ഉറപ്പുനല്‍കിയതുമാണ്. എന്നാല്‍ തുടര്‍നടപടി സ്വീകരിക്കാത്തതിനാലാണ് വീണ്ടും ലോക്‌സഭയില്‍ ഇക്കാര്യം ഉന്നയിച്ചത്.

കാസര്‍കോട് ജില്ലയിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലും തുളു മാതൃഭാഷയായിട്ടുള്ളവര്‍ അധിവസിക്കുന്നുണ്ട്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും തുളു സംസാരിക്കുന്നവര്‍ താമസിക്കുന്നുണ്ട്. നമ്മുടെ സംസ്‌കാരത്തിന്റെ ചിഹ്നമായ ഈ ഭാഷയെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് പി കരുണാകരന്‍ പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment