ദമ്മാം:സമൂഹത്തില്‍ അനിയന്ത്രിതമായി വർദ്ധിച്ചു വരുന്ന സാമൂഹ്യ തിന്മകൾക്കെതിരെ ബോധവൽക്കരണം അനിവാര്യമാണന്ന്‍ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി അഭിപ്രായപ്പെട്ടു. [www.malabarflash.com]
പവിത്രമായ വിവാഹ വേളകളെ പോലും ആഭാസമാക്കി മാറ്റുന്ന ദുഷ്പ്രവണത വർദ്ധിച്ചു വരുകയാണ്. പാശ്ചാത്യ സംസ്കാരത്തെ അനുകരിച്ച് ധൂർത്തിന്റെയും ആർഭാഢത്തിന്റെയും കൂത്തരങ്ങായി സമൂഹം അധ:പതിച്ചു കൊണ്ടിരിക്കുന്നു. ഈ പ്രവണതക്ക് അറുതി വരുത്താന്‍ മത - സാംസ്കരിക- രാഷ്ട്രീയ സംഘടനകളും നേതൃത്വവും ഒന്നിച്ച് ശബ്ദിക്കണമെന്നും പള്ളങ്കോട് ആവശ്യപ്പെട്ടു.
ഐ. സി. എഫ് സഅദിയ്യ ദമ്മാം കമ്മിറ്റികൾ ദമ്മാമിൽ സംഘടിപ്പിച്ച ഗ്രാന്റ് ഫാമിലി മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാമിഅ സഅദിയ അറബിയ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സയ്യിദ് ഫസൽ കോയമ്മ തങ്ങള്‍ അല്‍ ബുഖാരിക്കും എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റായ ശേഷം ആദ്യമായി ദമ്മാമില്‍ എത്തിയ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനിക്കും സഅദിയ ദമ്മാം കമ്മിറ്റിയും ഐ.സി.എഫ്, ആർ.എസ് സി, കെ.സി.എഫ് തുടങ്ങിയ സംഘടനകളും വിവിധ സ്ഥാപന കമ്മിറ്റികളും ചേർന്ന് ഊശ്മളമായ സ്വീകരണം നൽകി.
ദമ്മാം ഫൈസലിയ അല്‍ ഖസ്റത്തുല്‍ ഹയാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഐ.സി.എഫ് ദമ്മാം സെന്ട്രറല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് അഹ്സനി ഉത്ഘാടനം ചെയ്തു. സയ്യിദ് അബ്ദുൽ ശുകൂർ തങ്ങൾ അൽ ഹൈദ്രൂസി അധ്യക്ഷത വഹിച്ചു. സയ്യിദ് ഫസൽ കോയമ്മ അൽ ബുഖാരി പ്രാർത്ഥന നടത്തി.
യൂസുഫ് സഅദി അയ്യങ്കേരി, മുഹമ്മദ് കുഞ്ഞി അമാനി, അൻവർ കളറോഡ്, സലിം പാലചിറ, ഹമീദ് വടകര, സലിം ഓലപ്പിടിക, മുസ്തഫ മാസ്റ്റർ മുക്കൂട്, അബൂബക്കർ റയ്സ്കോ, മൊയ്തീൻഹാജി, മുഹമ്മദ് അമാന, മുബാറക് സഅദി, അസീസ് മുസ്ലിയാർ, മുഹമ്മദ് സഅദി ആദൂർ, ഹബീബ്സഖാഫി, സിദ്ധീഖ് സഖാഫി ഉർമി,അഹമദ് പൂച്ചക്കാട്,അബ്ദുല്‍ റഹ്മാന്‍ മദനി ഉര്ണി,ബശീർ മുസ്ലിയാർ തുടങ്ങിയവർ സംബസിച്ചു. ഹാഫിള് അബ്ദുന്നാസർ സഖാഫി ഖിറാഅത്ത് നടത്തി. സഅദിയ്യ ജന.സെക്രട്ടറി ലത്തീഫ് പള്ളത്തടുക്ക സ്വാഗതവും മുനീർ ആലംപാടി നന്ദിയും പറഞ്ഞു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment