Latest News

ദുബൈയില്‍ ഡ്രൈവിംഗ് ലൈസന്‍സിനുള്ള തിയറി പരീക്ഷക്കുള്ള ചോദ്യങ്ങള്‍ ഇനി 198 ഭാഷകളില്‍


അബുദാബി: ദുബൈയില്‍ ഡ്രൈവിംഗ് ലൈസന്‍സിനുള്ള തിയറി പരീക്ഷക്കുള്ള ചോദ്യങ്ങള്‍ ഇനി 198 ഭാഷകളില്‍ ഉണ്ടാകും. ഇത് സംബന്ധിച്ച് കരാറില്‍ ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഒപ്പുവെച്ചു. [www.malabarflash.com]

ദുബൈയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാനുള്ള നടപടിക്രമങ്ങളില്‍ പ്രധാനപ്പെട്ടതായ തിയറി പരീക്ഷക്കുള്ള ചോദ്യങ്ങള്‍ നൂറ്റിതൊണ്ണൂറ്റിയെട്ട് ലോകഭാഷകളില്‍ ലഭ്യമാക്കാനാണ് അധികൃതരുടെ പദ്ധതി. ഇതിനായി ആര്‍ടിഎയും ക്രിയേറ്റീവ് ഇവെന്റ്‌സ് എന്ന സ്ഥാപനവും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചു.

അറബിയോ ഇംഗ്ലീഷോ അറിയാതെ തന്നെ ചോദ്യങ്ങള്‍ സ്വന്തം ഭാഷയില്‍ തന്നെ പഠിതാക്കള്‍ക്ക് മനസിലാക്കുന്നതിനായാണ് ഈ പദ്ധതി. ഇതിനായി പരീക്ഷക്ക് ഏഴ് ദിവസം മുമ്പ് അപേക്ഷ നല്‍കണം. ട്രാഫിക് നിയമങ്ങളും രീതികളും പഠിതാക്കള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കുന്നതിനായാണ് കൂടുതല്‍ ഭാഷകളില്‍ ചോദ്യം ലഭ്യമാക്കുന്നത് എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. നിയമങ്ങള്‍ നന്നായി മനസിലാക്കിയാല്‍ അപകങ്ങള്‍ ഒഴിവാക്കി റോഡ് സുരക്ഷ വര്‍ധിപ്പിക്കാന്‍ കഴിയും എന്നും ആര്‍ടിഎ അധികൃതര്‍ വ്യക്തമാക്കുന്നു.

ക്രമക്കേടുകള്‍ ഒഴിവാക്കി പരീക്ഷ സുതാര്യമായി നടത്തുന്നതിനായി പരീക്ഷ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്യും. മലയാളം അടക്കം ദുബൈയില്‍ ഏറ്റവുമധികം സംസാരിക്കപ്പെടുന്ന ഇന്ത്യന്‍ ഭാഷകള്‍ നേരത്തെ തന്നെ ദുബൈ ഡ്രൈവിംഗ് ലൈസന്‍സ് നടപടിക്രമങ്ങളുടെ ഭാഗമായി മാറിയിരുന്നു.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.