Latest News

ഏഴുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; രക്തസ്രാവമുണ്ടാകാതിരിക്കാന്‍ ജനനേന്ദ്രിയത്തില്‍ പഞ്ഞി തിരുകി: പൂജാരി അറസ്റ്റില്‍


തിരുവനന്തപുരം: സാക്ഷരകേരളത്തെ ലജ്ജയിലാഴ്ത്തി വീണ്ടുമൊരു ബാലപീഡനം. തിരുവനന്തപുരം ജില്ലയിലെ അഗ്രഹാര നിവാസിയായ ഏഴു വയസുകാരിയെ അയല്‍വാസിയായ മണികണ്ഠന്‍ എന്ന പൂജാരിയാണ് ക്രൂരപീഡനത്തിന് ഇരായാക്കിയത്. ബാലാവകാശ കമ്മീഷനിലും പോലീസ് സ്‌റ്റേഷന്‍ ചൈല്‍ഡ് ലൈനിലും കുട്ടിയുടെ കുടുംബം പരാതി നല്‍കിയതിനെത്തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ പ്രതിയെ അറസ്റ്റ് ചെയ്തു. [www.malabarflash.com]

മൂന്നു മാസം മുമ്പ് നടന്ന സംഭവത്തെത്തുടര്‍ന്ന് കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ കുട്ടിയുടെ മാതാപിതാക്കള്‍ ഡോക്ടറെ കാണിച്ചിരുന്നു. എന്നാല്‍ ഇന്‍ഫെക്ഷനാണ് കാരണം എന്നുപറഞ്ഞ് മരുന്ന് കൊടുത്ത് വിട്ടു. എന്നാല്‍ കുട്ടിക്കുവീണ്ടും വേദനയുണ്ടായതിനെത്തുടര്‍ന്ന് ശിശുരോഗ വിദഗ്ധനെ കാണിച്ചപ്പോഴാണ് പീഡനവിവരം മനസിലാക്കാനായത്. രക്തസ്രാവം ഉണ്ടാകാതിരിക്കാന്‍ പീഡകന്‍ തിരുകിവെച്ച പഞ്ഞി ശിശുരോഗ വിദഗ്ധന്‍ പുറത്തെടുത്തു.

പ്രമുഖ സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലയാണ് കഴിഞ്ഞദിവസമാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പുറം ലോകത്തെ അറിയിക്കുന്നത്. ബ്രാഹ്മണ സമുദായത്തില്‍പെടുന്ന കുടുംബം സമുദായത്തെ ഭയന്ന് സംഭവം പുറത്തു പറയാതെ സൂക്ഷിച്ചു. എന്നാല്‍ അശ്വതി ജ്വാലയ്ക്ക് ഇക്കാര്യത്തെപ്പറ്റി രഹസ്യ വിവരം ലഭിച്ചതിനേത്തുടര്‍ന്ന് അവര്‍ കുടുംബം സന്ദര്‍ശിക്കുകയും കാര്യഗൗരവം പറഞ്ഞു മനസിലാക്കിക്കൊടുക്കുകയും ചെയ്തു. വീടിന്റെ തൊട്ടടുത്തുള്ള വ്യക്തിയാണിത് ചെയ്തതെന്ന് കുട്ടിയുടെ അമ്മ വെളിപ്പെടുത്തി. പ്രതിക്ക് ഒരു കുടുംബാംഗത്തേപ്പോലെ എല്ലാവിധ സ്വാതന്ത്ര്യവും കുട്ടിയുടെ വീട്ടിലുണ്ടായിരുന്നു.

ലക്ഷങ്ങള്‍ കൊടുത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രതിയുടെ ബന്ധുക്കള്‍ വിളിക്കുന്നുണ്ടെന്നും അശ്വതി വെളിപ്പെടുത്തുന്നു. 'സ്വന്തം കുഞ്ഞിനെ പീഡിപ്പിച്ചിട്ട് അത് മറച്ചു വെക്കാന്‍ ഏതു സമുദായമാണ് ഇവിടെ പഠിപ്പിക്കുന്നത്? ക്രൂരത ചെയ്തവനും ഈ സമുദായമാണ്. ബ്രാഹ്മണ സമുദായ നേതാക്കള്‍ മുന്നോട്ട് വരിക. ആ അമ്മ ഈ വിവരം മൂടിവെച്ചത് സമുദായത്തെ പേടിച്ചിട്ടാണെങ്കില്‍, നിങ്ങള്‍ ഒറ്റപെടുത്തതും എന്ന് പേടിച്ചാണെങ്കില്‍ ഈ വെല്ലുവിളി സ്വീകരിക്കുക. ഈ ക്രൂരകൃത്യം ചെയ്തവനെ നിയമത്തിനു മുന്നില് എത്തിക്കേണ്ടത് നിങ്ങളുടെ കൂടി ഉത്തരവാദിത്വമാണ്'. അശ്വതി ജ്വാല തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.