തിരുവനന്തപുരം: കേരളത്തിലേക്കുള്ള യാത്രാമധ്യേ ട്രെയിനില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി യുവതിയുടെ പരാതി. മേഘാലയ സ്വദേശിനിയായ യുവതിയാണ് ഇതുമായി ബന്ധപ്പെട്ട് തമ്പാനൂര്‍ പോലീസില്‍ പരാതി നല്‍കിയത്. [www.malabarflash.com]
ഫെബ്രുവരി 17ന് ഗുവാഹത്തി എക്‌സ്പ്രസില്‍വച്ചാണ് പീഡനശ്രമമുണ്ടായത്. തിരുവനന്തപുരത്തെ ഒരു കോളജ് പ്രഫസറുടെ വീട്ടില്‍ ജോലിക്കുനില്‍ക്കുന്ന യുവതിയാണ് പരാതിക്കാരി. ഗുവാഹത്തിയില്‍നിന്ന് തിരുവനന്തപുരത്തേക്കു വരുമ്പോഴാണ് പീഡനശ്രമമുണ്ടായത്.
യാത്രാമധ്യേ സെക്കന്‍ഡ് എസി കംപാര്‍ട്‌മെന്റില്‍ ഉറങ്ങുമ്പോഴായിരുന്നു സംഭവം. പുതപ്പുമാറ്റിയ സഹയാത്രികരായ യുവാക്കള്‍ കടന്നുപിടിച്ചുവെന്നാണ് പരാതി. മൂവരും മലയാളികളാണ്. ഉറക്കത്തില്‍നിന്നുണര്‍ന്ന യുവതി ബഹളം വച്ചെങ്കിലും മറ്റു സഹയാത്രികര്‍ ആരും സഹായത്തിനെത്തിയില്ലെന്നും പരാതിയിലുണ്ട്.
തുടര്‍ന്ന് ജോലി ചെയ്യുന്ന വീട്ടിലെത്തിയ യുവതി വീട്ടുകാരുടെ സഹായത്തോടെ എത്തിയാണ് തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഉപദ്രവിച്ച യുവാക്കള്‍ സഞ്ചരിച്ച ബെര്‍ത്ത് നമ്പര്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇവര്‍ എറണാകുളത്ത് ഇറങ്ങിയതായും പരാതിയില്‍ പറയുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment