ദുബൈ: മണി എക്‌സ്‌ചേഞ്ച് ജീവനക്കാരെയും ബിസിനസുകാരനെയും കെട്ടിയിട്ട് 36 ലക്ഷം ദിര്‍ഹം (ആറരക്കോടിയോളം രൂപ) തട്ടിയെടുത്ത പത്തംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
കാമറൂണ്‍ സ്വദേശികളാണ് അറസ്റ്റിലായത്. ഈ മാസം 15നായിരുന്നു കേസിനാസ്പദമായ സംഭവം.
നഗരത്തിലെ ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്ന അറബിക് ബിസിനസുകാരന്റെ പണമാണ് സംഘം തട്ടിയെടുത്തത്. തട്ടിപ്പുകാരാണെന്ന് തിരിച്ചറിയാതെ കാമറൂണ്‍ സംഘവുമായി ബിസിനസിലേര്‍പ്പെട്ട അറബ് പൗരന്‍ മണി എക്‌സ്‌ചേഞ്ച് വഴി എത്തിയ പണം താന്‍ താമസിക്കുകയായിരുന്ന ഹോട്ടല്‍ മുറിയിലെത്തിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്ന് മണി എക്‌സ്‌ചേഞ്ച് മൂന്ന് ഏഷ്യന്‍ ജീവനക്കാരെ പണമടങ്ങിയ ബാഗുമായി ഹോട്ടലിലേയ്ക്കയച്ചു.
ഇവരും ബിസിനസുകാരനും ഹോട്ടല്‍ മുറിയിലേയ്ക്ക് പ്രവേശിച്ച സമയം പ്രതികള്‍ ഇവരെ ആക്രമിച്ച് കീഴ്‌പ്പെടുത്തി, കൈകാലുകള്‍ കെട്ടിയിട്ട ശേഷം പണവുമായി രക്ഷപ്പെടുകയായിരുന്നുവെന്ന് ദുബൈ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്‌സ് അസി.മേജര്‍ ജനറല്‍ കാഹില്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു. പിന്നീട്, ഹോട്ടല്‍ മുറി ശുചീകരിക്കാന്‍ ചെന്ന ജീവനക്കാരനാണ് രണ്ടു പേരെയും കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് വ്യാപമായി നടത്തിയ അന്വേഷണത്തില്‍ തൊട്ടടുത്ത എമിറേറ്റില്‍ നിന്ന് ആറ് പ്രതികളെ അറസ്റ്റ് ചെയ്തു. ഒരാളെ യുഎഇയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും മറ്റു മൂന്നുപേരെ ഒമാനി പോലീസിന്റെ സഹായത്തോടെ ആ രാജ്യത്ത് നിന്നുമാണ് പിടികൂടിയത്. ഇവരില്‍ നിന്ന് ഒരു ലക്ഷം ദിര്‍ഹം കണ്ടെടുത്തു. ബാക്കി പണം ദുബൈയില്‍ നിന്നാണ് കണ്ടെടുത്തത്.
ദുബൈ പോലീസിലെ സിെഎഡി വിഭാഗം 48 മണിക്കൂറിനകം കവര്‍ച്ച ചെയ്ത പണം കണ്ടെത്തിയതായി പോലീസ് ആന്‍ഡ് ജനറല്‍ സെക്യുരിറ്റി ഡെപ്യുട്ടി ചെയര്‍മാന്‍ ലഫ്.ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം പറഞ്ഞു. പ്രതികളെ ബിസിനസുകാരാണെന്ന് തെറ്റിദ്ധരിച്ചതാണ് പണം നഷ്ടപ്പെടാന്‍ ഇടയാക്കിയത്. മതിയായ സുരക്ഷാ ക്രമീകരണങ്ങളേര്‍പ്പെടുത്താതെയാണ് പണം കൈമാറ്റം ചെയ്യാനൊരുങ്ങിയതെന്നും മേജര്‍ ജനറല്‍ അല്‍ മസ്‌റൂയി പറഞ്ഞു. പ്രതികളെ പ്രോസിക്യൂഷന് കൈമാറി.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment