Latest News

ശാഫി മദനി ആദൂര്‍ അന്തരിച്ചു

കാസര്‍കോട്: പ്രമുഖ മത പണ്ഡിതനും എസ് എസ് എഫ് മുന്‍ ഡിവി,ന്‍ പ്രസിഡന്റുമായ ശാഫി മദനി ആദൂര്‍ (48) കിഡ്‌നി സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് അന്തരിച്ചു.[www.malabarflash.com] 

വ്യാഴാഴ്ച രാത്രി തളങ്കര ഹൊന്നമൂലയിലെ ഭാര്യാവീട്ടില്‍ വെച്ചായിരുന്നു അന്ത്യം. മയ്യിത്ത് വെള്ളിയാഴ്ച ഉച്ചക്ക് 11 ന് തളങ്കര മാലിക് ദീനാര്‍ ജുമുഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍.

ദീര്‍ഘകാലം മധൂര്‍ ജുമുഅത്ത് പള്ളിയില്‍ ഖത്തീബായിരുന്നു. തുടര്‍ന്ന് തളങ്കരയില്‍ വിവിധ മദ്രസകളില്‍ അധ്യാപകനായും സേവനം ചെയ്തിരുന്നു. അസുഖത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തോളം ചികിത്സയിലായിരുന്നു.
ആദൂര്‍ സ്വദേശിയായ ശാഫി മദനി എസ് വൈ എസ് മുള്ളേരിയ മേഖലാ പ്രസിഡന്റായും സേവനം ചെയ്തിരുന്നു.

ഭാര്യ അലീമത്ത് റശീദ, മക്കള്‍ ഫാത്തിമ ശഹറ, മുഹമ്മദ് ശമീം, അബ്ദുല്ല റാസി, അഹ്മദ് റൈഹാന്‍, ശാരിഅ, രിള

നിര്യാണത്തില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് വൈ എസ് ജില്ലാ സാന്ത്വനം ചെയര്‍മാന്‍ കന്തല്‍ സൂപ്പി മദനി തുടങ്ങിയവര്‍ അനുശോചിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.