Latest News

പൊതു വിദ്യാലയങ്ങള്‍ നാടുകളിലെ സൗഹൃദാന്തരീക്ഷം നിലനിര്‍ത്തുന്നു: എസ്.എസ്.എഫ്

സീതാംഗോളി: പൊതു വിദ്യാലയങ്ങള്‍ നാടുകളിലെ സൗഹൃദാന്തരീക്ഷം നില നിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നെന്നും എല്ലാ വിഭാഗം ജനങ്ങളും പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്നതിനാല്‍ വര്‍ഗീയതയെ ചെറുക്കാന്‍ പൊതു വിദ്യാലയങ്ങള്‍ക്ക് സാധിക്കുന്നുവെന്നും എസ്.എസ്.എഫ് ബിഗ് ലൈക്ക് അഭിപ്രായപ്പെട്ടു.[www.malabarflash.com]

 കേരള സര്‍ക്കാറിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോട് ഐക്യപ്പെട്ട് എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സെക്ടര്‍ കേന്ദ്രങ്ങളില്‍ നടത്തി വരുന്ന ബിഗ് ലൈക്ക് പരിപാടിയുടെ മുഗു സെക്ടര്‍തല ഉദ്ഘാടനം സീതാംഗോളി ടൗണില്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി തങ്ങള്‍ നിര്‍വ്വഹിച്ചു.

നാടുകളിലെ സാധാരണക്കാരുടെ ആശ്രയമാണ് പൊതു വിദ്യാലയങ്ങള്‍. അവയെ സംരക്ഷിക്കുന്നതിന് വേണ്ടി രാഷ്ട്രീയ ചിന്താധാരകള്‍ക്കപ്പുറത്ത് നിന്ന് പരിഷ്‌കരണങ്ങളും പുതിയ പദ്ധതികളും രൂപപ്പെടുത്തി പൊതു ജനങ്ങളും സന്നദ്ധ സംഘങ്ങളും ചേര്‍ന്ന് പൊതു വിദ്യാലയ സംരക്ഷണത്തിന് കൈകോര്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സെക്ടര്‍ പ്രസിഡന്റ് അബ്ദുറഊഫ് മുസ് ലിയാര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഫൈസല്‍ സഖാഫി കര വിഷയാവതരണം നടത്തി. ഉമറുല്‍ ഫാറൂഖ് സഖാഫി കര, ഹാഫിള് മിഖ്ദാദ്, ഹാരിസ് സീതാംഗോളി, റഹീം ഊജംപദവ്, അഷ്‌റഫ് സാദാത്ത് മൊഗറടുക്ക, അന്‍വര്‍ സാദാത്ത്, ഉബൈദ് സങ്കായംകര സംബന്ധിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.