ഉദുമ: വിവാഹത്തിന് നാല് നാള്‍ ബാക്കിനില്‍ക്കെ യുവതി തൂങ്ങി മരിച്ചതില്‍ മനംനൊന്ത് പ്രതിശ്രുത വരന്‍ തൂങ്ങി മരിച്ചു.[www.malabarflash.com]
ചൊവ്വാഴ്ച വൈകുന്നേരം സഹോദരന്‍ രവിയുടെ ചെമ്മനാട്ടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ചന്ദ്രശേഖരന്‍ അരമങ്ങാനത്തെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു ചന്ദ്രശേഖരന്‍. പിന്നീട് വീട്ടുകാര്‍ ഫോണ്‍ ചെയ്ത് രവിയെ വിളിച്ചപ്പോള്‍ ചന്ദ്രശേഖരന്‍ എത്തിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. രാത്രി വൈകിയിട്ടും രവിയുടെ വീട്ടില്‍ ചന്ദ്രശേഖരന്‍ പോയിട്ടില്ലെന്ന് വ്യക്തമായതോടെ പരിഭ്രാന്തരായ വീട്ടുകാര്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
നന്ദിതയുടെ വീട്ടുകാര്‍ ചന്ദ്രശേഖരനും വീട്ടുകാര്‍ക്കുമെതിരെ മംഗളൂരു പോലീസില്‍ പരാതി നല്‍കുകയും ഫോണില്‍ വിളിച്ച് പത്തുലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെ ചന്ദ്രശേഖരന്‍ കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സഹോദരങ്ങള്‍: ഹരിശ്ചന്ദ്രന്‍, മല്ലികാര്‍ജുന, മോഹനന്‍, കൃഷ്ണയ്യന്‍, രവി, പുരുഷോത്തമന്‍, സദന്‍, വാസന്തി, ശൈലജ.
Keywords: KasaragodNews, Kerala Vartha, Malabarflash, Malabar news, Malayalam News
ഉദുമ മാങ്ങാട് അരമങ്ങാനത്തെ വെങ്കിട്ടരമണ -പത്മാവതി ദമ്പതികളുടെ മകനും കാസര്‍കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ ഫ്രൂട്ട്‌സ് കച്ചവടക്കാരനുമായ ചന്ദ്രശേഖരനെ(38)യാണ് ബുധനാഴ്ച രാവിലെ എട്ട് മണിയോടെ ചെമ്മനാട് ചളിയങ്കോട് റോഡ് ജംഗ്ഷനടുത്തുള്ള പരസ്യ ബോര്‍ഡിന്റെ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മംഗളൂരു നാഗോരിയിലെ കൃഷ്ണയുടെ മകള്‍ നന്ദിത (26)യുമായി ചന്ദ്രശേഖരന്റെ വിവാഹം ഫെബ്രുവരി 13ന് നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതിനിടെ ഫെബ്രുവരി ഒമ്പതിന് നന്ദിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
വിവരമറിഞ്ഞ് നന്ദിതയുടെ വീട്ടില്‍ പോയപ്പോള്‍ നന്ദിതയുടെ ബന്ധുക്കള്‍ തടയുകയും മരണത്തിനുത്തരവാദി ചന്ദ്രശേഖരനും വീട്ടുകാരുമാണെന്ന് ആരോപിച്ച് ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ മുതിരുകയും ചെയ്തതായി ചന്ദ്രശേഖരന്റെ ബന്ധുക്കള്‍ പറഞ്ഞു. പോലീസാണ് ചന്ദ്രശേഖരന്റെ വീട്ടുകാരെ രക്ഷപ്പെടുത്തി നാട്ടിലേക്കയച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം സഹോദരന്‍ രവിയുടെ ചെമ്മനാട്ടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ചന്ദ്രശേഖരന്‍ അരമങ്ങാനത്തെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു ചന്ദ്രശേഖരന്‍. പിന്നീട് വീട്ടുകാര്‍ ഫോണ്‍ ചെയ്ത് രവിയെ വിളിച്ചപ്പോള്‍ ചന്ദ്രശേഖരന്‍ എത്തിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. രാത്രി വൈകിയിട്ടും രവിയുടെ വീട്ടില്‍ ചന്ദ്രശേഖരന്‍ പോയിട്ടില്ലെന്ന് വ്യക്തമായതോടെ പരിഭ്രാന്തരായ വീട്ടുകാര്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
നന്ദിതയുടെ വീട്ടുകാര്‍ ചന്ദ്രശേഖരനും വീട്ടുകാര്‍ക്കുമെതിരെ മംഗളൂരു പോലീസില്‍ പരാതി നല്‍കുകയും ഫോണില്‍ വിളിച്ച് പത്തുലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെ ചന്ദ്രശേഖരന്‍ കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സഹോദരങ്ങള്‍: ഹരിശ്ചന്ദ്രന്‍, മല്ലികാര്‍ജുന, മോഹനന്‍, കൃഷ്ണയ്യന്‍, രവി, പുരുഷോത്തമന്‍, സദന്‍, വാസന്തി, ശൈലജ.
Keywords: KasaragodNews, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment