തൃശൂര്‍: ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവിനെ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. [www.malabarflash.com]
കേച്ചേരി മഴുവഞ്ചേരി മത്തനങ്ങാടി ജനശക്തി റോഡില്‍ മുള്ളന്‍കുഴിയില്‍ ജോണി ജോസഫ് (48),ഭാര്യ സോമ (35) മക്കളായ ആഷ്ലി (11),ആന്സന് (9) അനുമരിയ (7) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 10.30തോടെയാണ് സംഭവം.
കേച്ചേരി ബാറിന് സമീപം സ്റ്റേഷനറി കട നടത്തിയിരുന്ന ജോണി ജോസഫ് വെള്ളിയാഴ്ച കട തുറന്നിരുന്നില്ല. സുഹൃത്ത് രാത്രി ഏട്ടോടെ ജോണിയെ തിരക്കി വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. വെളിച്ചവും കാണാതിരുന്നതോടെ സൂഷിച്ചുനോക്കിയ സുഹൃത്ത് വാതിലിനടിയലൂടെ രക്തം പുറത്തേക്ക് ഒഴികിയതായി കണ്ടെത്തി. വിഷത്തിന്റെ ദുര്‍ഗന്ധവും വമിച്ചിരുന്നതോടെ സമീപ വീട്ടുകാരെയും നാട്ടുകാരെയും നാട്ടുകാരെയും വിളിച്ചുവരുത്തുകയായിരുന്നു.
തുടര്‍ന്ന് വിവരം അറിഞ്ഞത്തെിയ കുന്നംകുളം ഡി.വൈ.എസ്.പി പി.വിശ്വഭരന്റെ നേതൃത്വത്തിലുള്ള സംഘം വാതില്‍ പൊളിച്ച് അകത്ത് കടന്നതോടെയാണ് കിടപ്പുമുറിയില്‍ മൃതദേഹങ്ങള്‍ കണ്ടത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment